UPDATES

ഓട്ടോമൊബൈല്‍

പുതിയ തലയെടുപ്പുമായി ടൊയോട്ട പ്രാഡോ വരുന്നു

യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പുനല്‍കുന്ന സംവിധാനങ്ങള്‍ നിരവധിയുണ്ട് പ്രാഡോയില്‍

                       

ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ജനമനസുകളില്‍ ഇടം നേടിയ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ നവീകരിച്ച മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്ത് വിപണിയിലെത്തിക്കുന്ന ലക്ഷ്വറി എസ്‌യുവിയ്ക്ക് 92.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫുര്‍ട്ട് മോട്ടോര്‍ ഷോയിലാണ് 2018 മോഡല്‍ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അരങ്ങേറ്റം കുറിച്ചത്. 2018 ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയില്‍ ആദ്യമായി മുഖം കാണിച്ചത്. പുതിയ പതിപ്പിന്റെ മുന്‍ ഭാഗത്തിന് നവീന രൂപകല്‍പ്പനയാണ്. വിലയേറിയ മോഡായ ലാന്‍ഡ് ക്രൂസര്‍ 200 ന്റെ സ്‌റ്റൈലിങ്ങാണ്. ഗ്രില്‍ , ഹെഡ്‌ലാംപുകള്‍, ബോണറ്റ്, ബമ്പര്‍ എന്നിവയെല്ലാം പുതിയയതാണ്. മുന്‍ഗാമിയെക്കാള്‍ 60 മില്ലീ മീറ്റര്‍ നീളം അധികമുണ്ട്. പുതിയ ഡാഷ്‌ബോര്‍ഡ് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, എട്ടിഞ്ച് സ്‌ക്രീനുള്ള ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രധാന പുതുമകള്‍.

യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പുനല്‍കുന്ന സംവിധാനങ്ങള്‍ നിരവധിയുണ്ട് പ്രാഡോയില്‍. ഏഴ് എയര്‍ബാഗുകള്‍, മള്‍ട്ടി ടെറെയ്ന്‍ എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ആക്ടിവ് ഹെഡ് റെസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് ഡൗണ്‍ ഹില്‍ അസിസ്റ്റ് എന്നിവ ഇതില്‍ പെടുന്നു.

പ്രാഡോയുടെ ബോണറ്റിനടിയിലുള്ളത് മൂന്ന് ലീറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. പഴയ ടൊയോട്ട ഫോര്‍ച്യൂണറിനും ഇതേ എന്‍ജിനായിരുന്നു. എന്നാല്‍ കരുത്തും ടോര്‍ക്കും കൂട്ടിയാണ് പ്രാഡോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 171 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. 1,6002,800 ആര്‍പിഎമ്മില്‍ 410 എന്‍എം ടോര്‍ക്ക് നല്‍കും. ആല്‍ വീല്‍ െ്രെഡവ് സിസ്റ്റമുള്ള പ്രാഡോയ്ക്ക് അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.

"</p

ഔഡി ക്യു സെവന്‍, മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സ്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, വോള്‍വോ എക്‌സ്‌സി 90 മോഡലുകളെയാണ് ടൊയോട്ട എസ്‌യുവി എതിരിടുന്നത്. ഉയര്‍ന്ന നിര്‍മാണനിലവാരവും വിശ്വാസ്യതയുമാണ് പ്രാഡോയുടെ സവിശേഷതകള്‍. ഇറക്കുമതി ചെയ്യുന്നതിനാല്‍ വിലക്കൂടുതലാണെന്ന പോരായ്മ പ്രാഡോയ്ക്കുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍