UPDATES

ഓട്ടോമൊബൈല്‍

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ബെംഗളൂരു നഗരത്തില്‍ ഇനി പിങ്ക് ഓട്ടോറിക്ഷ

സ്ത്രീകള്‍ക്കും പുരുഷ്യന്‍മാര്‍ക്കും പിങ്ക് ഓട്ടോറിക്ഷകള്‍ ഓടിക്കാമെങ്കിലും സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന. ഓട്ടോറിക്ഷയുടെ ബ്രാന്‍ഡ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളോ നിയമങ്ങളോ ഇല്ല.

                       

സ്ത്രീയാത്രക്കാര്‍ക്കായി ബെംഗളൂരു നഗരത്തില്‍ പിങ്ക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നു. സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പിങ്ക് ഓട്ടോറിക്ഷകള്‍ ഇറക്കുന്നത്. സാധാരണ ഓട്ടോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ പല ഉപദ്രവങ്ങളും നേരിടുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പിങ്ക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സ്ത്രികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും ഇത്തരം ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ സാധിക്കുക. 1,000 പിങ്ക് ഓട്ടോറിക്ഷകള്‍ ആദ്യഘട്ടത്തില്‍ നിരത്തിലിറക്കാനാണ് ബി.ബി.എം.പി.(ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) ലക്ഷ്യമിടുന്നത്. ബി.ബി.എം.പി.യുടെ ക്ഷേമപദ്ധതിയുടെ കീഴിലാകും ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുക. പിങ്ക് ഓട്ടോയ്ക്ക് 75,000 രൂപ സബ്‌സിഡി നല്‍കുമെന്ന് ബി.ബി.എം.പി. വെല്‍ഫെയര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നാഗേന്ദ്ര നായക് പറഞ്ഞു.

സ്ത്രീകള്‍ക്കും പുരുഷ്യന്‍മാര്‍ക്കും പിങ്ക് ഓട്ടോറിക്ഷകള്‍ ഓടിക്കാമെങ്കിലും സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന. ഓട്ടോറിക്ഷയുടെ ബ്രാന്‍ഡ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളോ നിയമങ്ങളോ ഇല്ല. ഓട്ടോയില്‍ സി.സി. ടി.വി. ക്യാമറയും ജി.പി.എസ്. സംവിധാനവും വേണമെന്നു മാത്രമാണ് നിര്‍ദേശമുള്ളത്.

ജൂലൈ 20-നകം ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്ന കമ്പനികളുടെ കാര്യത്തില്‍ അന്തിമ തിരുമാകും. ഓഗസ്റ്റ് മാസം മുതല്‍ പിങ്ക് ഓട്ടോകള്‍ നിരത്തില്‍ ഓടിത്തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മുംബൈ, നോയിഡ, സൂറത്ത്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളില്‍ പിങ്ക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍