UPDATES

വിപണി/സാമ്പത്തികം

വിദേശ നിരത്തുകളിലെ കുതിപ്പ് ശക്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; തായ്‌ലന്‍ഡില്‍ ഉപസ്ഥാപനം ആരംഭിക്കുന്നു

250 – 750 സി സി എന്‍ജിനുള്ള ബൈക്കുകളുടെ ഇടത്തരം വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉപസ്ഥാപനങ്ങള്‍ തുറക്കുന്നത്.

                       

വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തായ്‌ലന്‍ഡില്‍ ഉപസ്ഥാപനം ആരംഭിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുന്നു. തായ്‌ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനാണ് പുതിയ ഉപസ്ഥാപനം തുടങ്ങുന്നത്. അന്‍പത്തി ഒന്നോളം രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്കിളുകള്‍ വില്‍പ്പനയ്ക്കെത്തുന്നുണ്ട്. ബാങ്കോക്കിലും ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയിലും റോയല്‍ എന്‍ഫീല്‍ഡിന് സ്റ്റോറുകളുണ്ട്.

‘2.65 ലക്ഷം വില വരുന്ന (തമിഴ്‌നാട്) കോണ്ടിനെന്റല്‍ ജി ടി 650 ട്വിന്‍’, 2.50 ലക്ഷം രൂപ(തമിഴ്‌നാട്) യുടെ ‘ഇന്റര്‍സെപ്റ്റര്‍ ഐ എന്‍ ടി 650 ട്വിന്‍’ ബൈക്കുകളുടെ അവതരണ ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ബിസിനസ് മേധാവി ഷാജി കോശി അറിയിച്ചു. നിലവില്‍ ബ്രസീലില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഉപസ്ഥാപനമുണ്ട്. വൈകാതെ തായ്‌ലന്‍ഡിലും കമ്പനിയുടെ ഉപസ്ഥാപനം തുറക്കും. യു കെയിലും പ്രാദേശിക ഓഫീസുണ്ട്. അതാത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഓഫീസുകളുടെ ചുതലയെന്നും കോശി പറഞ്ഞു.

250 – 750 സി സി എന്‍ജിനുള്ള ബൈക്കുകളുടെ ഇടത്തരം വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉപസ്ഥാപനങ്ങള്‍ തുറക്കുന്നത്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ കൈവരിച്ച നേട്ടം മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാനാവുമെന്നാണ് കമ്പനി കരുതുന്നത്. ‘ഇന്റര്‍സെപ്റ്റര്‍’ ശ്രേണിയിലെ പുത്തന്‍ മോട്ടോര്‍ സൈക്കിളുകളുടെ കയറ്റുമതി ആരംഭിച്ചതായും വെളിപ്പെടുത്തിയ കോശി യൂറോപ്പിലേക്ക് ആദ്യ ബാച്ചില്‍ എത്ര ബൈക്കുകളാണ് കയറ്റുമതി ചെയ്തതെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ‘ഇന്റര്‍സെപ്റ്റര്‍’ പ്രീമിയം ബൈക്കാണ്. എന്നാല്‍ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമൊക്കെ ബൈക്കിന്റെ സ്ഥാനം എന്‍ട്രി ലവല്‍ മോഡലുകള്‍ക്കൊപ്പമാണ്. പതിയെ ലാറ്റിന്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി സാധ്യതയും റോയല്‍ എന്‍ഫീല്‍ഡ് പരിശോധിക്കും. കൂടാതെ ‘വിന്റേജ്’ ബ്രാന്‍ഡില്‍ പ്രീ ഓണ്‍ഡ് ബൈക്കുകളുടെ ഷോറൂം ശൃംഖല വ്യാപിപ്പിക്കാനും റോയല്‍ എന്‍ഫീല്‍ഡിനു പദ്ധതിയുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള ഏഴു ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അടുത്ത മാര്‍ച്ചോടെ ‘വിന്റേജ്’ ഷോറൂമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്തുമെന്നും കോശി വ്യക്തമാക്കി.

ഒറ്റ ചാര്‍ജില്‍ 50 കി.മീ യാത്ര ചെയ്യാന്‍ കഴിയുന്ന ട്രോണ്‍ എക്‌സ് വണ്‍ സൈക്കിള്‍!

Share on

മറ്റുവാര്‍ത്തകള്‍