UPDATES

ഓട്ടോമൊബൈല്‍

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ജൂണ്‍ 16 മുതല്‍ ഉയരും

2019-20 സാമ്പത്തിക വര്‍ഷത്തിലെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ പുതുക്കിയുള്ള ഓര്‍ഡര്‍ ജൂണ്‍ 4നാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പുറത്തിറക്കിയത്

                       

കാറുകളും ടൂ-വീലറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ജൂണ്‍ 16 മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും.തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം21ശതമാനംവരെകൂടും.ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.ഐ.) ഉത്തരവ് പുറപ്പെടുവിച്ചു.

2019-20 സാമ്പത്തിക വര്‍ഷത്തിലെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ പുതുക്കിയുള്ള ഓര്‍ഡര്‍ ജൂണ്‍ 4നാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പുറത്തിറക്കിയത്. 1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1850 രൂപയാണ്. വര്‍ധന 12 ശതമാനം. 1000 മുതല്‍ 1500 വരെ സി.സി.യുള്ളവയ്ക്ക് 3,221 രൂപയാണ് പുതുക്കിയ പ്രീമിയം. എന്നാല്‍ 1500സിസി യ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് നിരക്ക് 7,890 രൂപയില്‍ മാറ്റമില്ലാതെ തുടരും.

അതേസമയം, നിലവിലുള്ള ഇന്‍ഷുറന്‍സ് റദ്ദാക്കി പുതിയ നിരക്കിലുള്ള പോളിസി ഇഷ്യൂ ചെയ്യരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ടൂവീലറുകളുടെ നീരക്കുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 75 സിസിക്കു താഴെയുള്ള ബൈക്കുകള്‍ നിലവിലെ 427 രൂപയില്‍ നിന്ന് 482 രൂപയും. 75 മുതല്‍ 150 സിസി വരെയുള്ള ബൈക്കുകള്‍ക്ക് 720 രൂപയില്‍ നിന്ന് 752 രൂപയാക്കിയും ഉയര്‍ത്തി. 150 മുതല്‍ 350 സിസി വരെയുള്ള ബൈക്കുകള്‍ക്ക് 985 രൂപയില്‍ നിന്ന് 1,193 രൂപയാക്കി വര്‍ധിപ്പിച്ചു.എന്നാല്‍ 350 സിസി യ്ക്ക് മുകളിലുള്ള ബൈക്കുകളുടെ പ്രീമിയം നിരക്ക് 2,323 രൂപയില്‍ തുടരും.

Share on

മറ്റുവാര്‍ത്തകള്‍