UPDATES

ഓട്ടോമൊബൈല്‍

പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് ഹെല്‍മറ്റുകള്‍ നിര്‍ബന്ധം

രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് കാണിച്ചാല്‍ മാത്രമേ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കു.

                       

പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് ഹെല്‍മറ്റുകള്‍ നിര്‍ബന്ധം. ഈ നിയമം വന്നിരിക്കുന്നത് മധ്യപ്രദേശിലാണ്. രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് കാണിച്ചാല്‍ മാത്രമേ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കു.

ഇരുചക്ര വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഡ്രൈവറുടെയും സഹയാത്രികന്റെയും സുരക്ഷ കണക്കിലെടുത്ത് പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിന് രണ്ട് ഹെല്‍മറ്റ് നല്‍കണമെന്ന് ഡീലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ട് ഹെല്‍മറ്റിന്റെ രസീത് ഇല്ലാതെ ഒരു വാഹനവും രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ശൈലേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

ഈ ഉത്തരവ് നടപ്പാക്കാന്‍ ഗതാഗത വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്ന് കണ്ടാണ് കൂടുതല്‍ ഊര്‍ജിത നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍