UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയില്‍ എസ് യു വിയുമായി ഫോക്സ് വാഗണും: ടിഗ്വാന്‍ അടുത്ത മാസം

എംക്യുബി പ്ലാറ്റ്‌ഫോമില്‍ ഫോക്സ് വാഗണ്‍ അവതരിപ്പിക്കുന്ന ആദ്യ എസ്‌യുവിയാണ് ടിഗ്വാന്‍.

                       

ഇന്ത്യയില്‍ എസ്‌യുവി വാഹനങ്ങളുടെ ശ്രേണിയിലേയ്ക്ക് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ടിഗ്വാന്‍ മോഡല്‍ അടുത്ത മാസം അവതരിപ്പിക്കും. എംക്യുബി പ്ലാറ്റ്‌ഫോമില്‍ ഫോക്സ്വാഗണ്‍ അവതരിപ്പിക്കുന്ന ആദ്യ എസ്‌യുവിയാണ് ടിഗ്വാന്‍. മഹാരാഷ്ട്രയിലെ ഔറഗാബാദിലുള്ള ഫാക്ടറിയിലാണ് ടിഗ്വാന്‍ നിര്‍മ്മിച്ചത്. മോഡുലാര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് (MQB) പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച ടിഗ്വാന്‍റെ കണ്‍സെപ്റ്റ് മോഡല്‍ 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു.

മുന്‍ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവാണ് പുതിയ ടിഗ്വാന്. കൂടുതല്‍ സ്‌പേസുമുണ്ട്. 4486 എംഎം നീളവും 1839 എംഎം വീതിയും 2095 എംഎം ഉയരവും 2677 എംഎം വീല്‍ബേസും 5 സീറ്റര്‍ ടിഗ്വാനുണ്ട്. 2.0 ലിറ്റര്‍ TDi ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 177 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടോപ് വേരിയന്റില്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുണ്ടാകും. ഫോക്സ്വാഗണിന്റെ ഐക്കണ്‍ മോഡലായി പുറത്തിറങ്ങുന്ന ടിഗ്വാന് ഏകദേശം 25-30 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില.

സുരക്ഷ ഉറപ്പാക്കാന്‍ 7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തും. 615 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, പിന്‍സീറ്റ് മടക്കിയാല്‍ ഇത് 1655 ലിറ്ററാക്കി ഉയര്‍ത്താം. ഫോഡ് എന്‍ഡവറിന് പുറമേ ഹ്യുണ്ടായി സാന്റ FE, ഹോണ്ട CRV ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ടിഗ്വാന്റെ മറ്റ് എതിരാളികള്‍.

Share on

മറ്റുവാര്‍ത്തകള്‍