UPDATES

ഓട്ടോമൊബൈല്‍

സെല്‍ഫ് ഡ്രൈവിംഗ് കാറുകളോട് ഏറ്റവും താല്‍പര്യമുള്ളത് ഇന്ത്യക്കാര്‍ക്ക്: ഐബിഎം സര്‍വ്വേ

സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം ഇന്ത്യക്കാര്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് ഇഷ്ടപ്പെടുന്നത്

                       

സെല്‍ഫ് ഡ്രൈവിംഗ് കാറുകളോട് ഏറ്റവും താല്‍പര്യമുള്ളത് ഇന്ത്യക്കാര്‍ക്കെന്ന് ഐബിഎം സര്‍വ്വേ. ‘ഓട്ടോ 2025’ എന്ന് പേരിട്ട സര്‍വ്വേ ഐബിഎം പതിനാറ് രാജ്യങ്ങളിലാണ് നടത്തിയത്. സെല്‍ഫ് ഡ്രൈവിംഗ്, സെല്‍ഫ് ഹീലിംഗ്, സെല്‍ഫ് കോണ്‍ഫിഗറിംഗ്, സെല്‍ഫ് ഇന്റഗ്രേറ്റിംഗ് തുടങ്ങിയ ഓട്ടോമേറ്റഡ് കാര്‍ സംവിധാനങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് കാര്യമായ താല്‍പ്പര്യമുള്ളവരാണെന്നാണ് സര്‍വ്വേയില്‍ കാണുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം ഇന്ത്യക്കാര്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് ഇഷ്ടപ്പെടുന്നത്. സെല്‍ഫ് ഇന്റഗ്രേറ്റിംഗ് താല്‍പര്യമുള്ളവര്‍ 69 ശതമാനം പേരുണ്ട്. 97 ശതമാനം പേരും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയിലെ പത്ത് ശതമാനം ജനങ്ങള്‍ പുതിയ മോഡലുകളോടും നൂതന വാഹന സംവിധാനങ്ങളോടും തുറന്ന സമീപനമുള്ളവരാണ്.

53 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും തങ്ങള്‍ ടെക് സാവികളാണെന്നാണ് കരുതുന്നത്. വളര്‍ച്ചാ വിപണികളില്‍ 38 ശതമാനവും പക്വതയാര്‍ന്ന വിപണികളില്‍ 40 ശതമാനവും ഉപഭോക്താക്കളാണ് തങ്ങള്‍ ടെക് സാവികളാണെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ സെല്‍ഫ് ഡ്രൈവിംഗ് സെവിധാനത്തില്‍ ആരാധകര്‍ മറ്റു രാജ്യങ്ങളിലുള്ളവര്‍ സെല്‍ഫ് ഹീലിംഗ് സംവിധാനത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍