Continue reading “മുതലാളിക്കെന്ത് പത്രധര്‍മ്മം – ട്രിബ്യൂണ്‍ നല്‍കുന്ന പാഠം”

" /> Continue reading “മുതലാളിക്കെന്ത് പത്രധര്‍മ്മം – ട്രിബ്യൂണ്‍ നല്‍കുന്ന പാഠം”

"> Continue reading “മുതലാളിക്കെന്ത് പത്രധര്‍മ്മം – ട്രിബ്യൂണ്‍ നല്‍കുന്ന പാഠം”

">

UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

മുതലാളിക്കെന്ത് പത്രധര്‍മ്മം – ട്രിബ്യൂണ്‍ നല്‍കുന്ന പാഠം

                       
സ്റ്റീവന്‍ പേള്‍സ്റ്റീന്‍
 
 
തുറന്ന വിപണിയുടെ വെളിച്ചപ്പാടന്‍മാര്‍ ഉറഞ്ഞു തുള്ളുകയാണ്. സര്‍ക്കാരിന്റെയോ, തൊഴിലാളി സംഘടനകളുടെയോ, അങ്ങനെ സമൂഹത്തിലെ ആരുടേയും ഇടപെടലില്ലാതെ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപഭോക്താക്കള്‍ക്കും മുതലാളിമാര്‍ക്കും നിക്ഷേപകര്‍ക്കും തൊഴിലാളികള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന കമ്പോളത്തിനായി ആവേശത്തോടെ ആര്‍പ്പുവിളിക്കുകയാണവര്‍.
 
അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് ടൈംസ് ആണ് കച്ചവട കയ്യേറ്റത്തിന്റെ പുതിയ ഇര. കോടീശ്വരന്മാരായ കോക് സഹോദരന്മാരാണ് അമേരിക്കയിലെ അവശേഷിക്കുന്ന, മെച്ചപ്പെട്ട ഒരു പത്രത്തെ, അല്ലെങ്കില്‍ അതിന്റെ മാതൃസ്ഥാപനമായ ട്രിബ്യൂണ്‍ കമ്പനിയെ വിഴുങ്ങാന്‍ വാ പിളര്‍ത്തി നില്‍ക്കുന്നത്. വന്‍കിട ഭൂമി കച്ചവടക്കാരായ സാം സെല്‍ നടത്തിയ വിനാശകരമായ ഏറ്റെടുക്കലിനെത്തുടര്‍ന്ന് പാപ്പരായി തീര്‍ന്നിട്ട് അധികനാളായിട്ടില്ല ട്രിബ്യൂണ്‍.
 
കെടുകാര്യസ്ഥത പാപ്പരാക്കിയ അവസ്ഥയെ മുതലെടുത്താണ് ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍ ട്രിബ്യൂണിനെ കൈക്കലാക്കിയത്. ഏറ്റവും കൂടുതല്‍ വില പറയുന്നതാരായാലും അവര്‍ക്ക് പത്രം വില്‍ക്കാന്‍ ഊഹക്കച്ചവടക്കാര്‍ തയ്യാറാണ്. ട്രിബ്യൂണിലെ ജീവനക്കാരെയോ, പത്രപ്രവര്‍ത്തനത്തെയോ, സാമൂഹിക പ്രസക്തിയെയോ, വായനക്കാരെയോ, രാജ്യത്തിന്റെ ജനാധിപത്യ ജീവിതത്തില്‍ പത്രം വഹിക്കുന്ന പങ്കിനെയോ കുറിച്ചൊന്നും ഓക് ട്രീ മാനേജ്‌മെന്റിലോ, ആഞ്ചെലോ,ഗോര്‍ഡന്‍ & കമ്പനിയിലോ ഇരിക്കുന്ന പണമിടപാടുകാര്‍ക്ക് ആകുലപ്പെടേണ്ടതില്ല. ബാങ്കുകള്‍ കണക്ക് നോക്കാന്‍ വരുന്നതിന് മുമ്പേ പണക്കിലുക്കവുമായി എഴുന്നള്ളുന്ന ഒരു മുതലാളിക്ക് പത്രം വിറ്റു ലാഭമുണ്ടാക്കണമെന്നേ അവര്‍ക്കുള്ളൂ. കോക് സഹോദരന്മാര്‍, റുപേര്‍ട് മാര്‍ഡോക്, ലോസ് ഏഞ്ചല്‍സിലെ കോടീശ്വരന്മാരായ എലി ബ്രോഡ്, റോണ്‍ ബര്‍കില്‍, ഡേവിഡ് ജെഫേണ്‍ എന്നിവരാണ് മത്സരത്തിലുള്ളത്.
 
 
ട്രിബ്യൂണിലെ ജീവനക്കാരുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതല്ല. പലരെയും പിരിച്ചുവിട്ടു. മറ്റ് ചിലര്‍ മടുത്ത് ജോലി ഉപേക്ഷിച്ചു. ഇനിയുമുള്ളവരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് അഭിമാനത്തോടെ തൊഴില്‍ ചെയ്യാന്‍ പറ്റാതാക്കി. ഒരിക്കല്‍ തലയുയര്‍ത്തി നിന്നിരുന്ന ഈ പത്രങ്ങളെ കഴിഞ്ഞ ആറ് വര്‍ഷമായി മാനഭംഗ പരമ്പരകള്‍ക്ക് ഇരയാക്കിയ ആര്‍ത്തിക്കാരായ പണമിടപാടുകാരില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാന്‍! എന്നാല്‍ പീഡനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന്‍ പത്രപ്രവര്‍ത്തകര്‍ക്കൊരവസരം വന്നിരിക്കയാണ്.
 
ഏത് വാര്‍ത്താ സ്ഥാപനത്തിന്റെയും മികവ് അതിലെ പത്രപ്രവര്‍ത്തകരിലാണ്. പത്രപ്രവര്‍ത്തനമില്ലാതെ, വായനക്കാരില്ല. വായനക്കാരില്ലാതെ പരസ്യവും, വരിസംഖ്യയുമില്ല. പത്രപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകളും വിശകലനങ്ങളും വരകളും ചിത്രങ്ങളുമാണ് പത്രത്തിലെ വാര്‍ത്തകള്‍  സൃഷ്ടിക്കുന്നത്. ആ പത്രപ്രവര്‍ത്തകരെല്ലാം ഒരുദിവസം സ്ഥാപനത്തിന് പുറത്തുപോകാന്‍ നിശ്ചയിച്ചാല്‍ വായനക്കാരും പരസ്യക്കാരും പിറകെ പോരും.
 
 
പുതിയ പത്രമുടമ എന്തായാലും പുതിയ പത്രപ്രവര്‍ത്തകരെ നിയമിക്കും. ജോലി അന്വേഷിക്കുന്ന ഒരുപാട് ആളുകളുള്ളതുകൊണ്ട് അതിനു ബുദ്ധിമുട്ടും നേരിടില്ല. പക്ഷേ, ആളുകളെ കണ്ടെത്താനും ഒരു മികച്ച സംഘമായി അവരെ രൂപപ്പെടുത്താനും കുറച്ചു സമയമെടുക്കും. തങ്ങളുടെ മുന്‍ഗാമികളുടെ അനുഭവസമ്പത്തോ സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ധാരണകളോ അവര്‍ക്കുണ്ടാകില്ലെന്നും ഉറപ്പ്. എന്തായാലും, കടുത്ത മത്സരത്തിന്റെ കാലത്ത് ട്രിബ്യൂണില്‍ നിന്നും വരുന്നവരെ സ്വീകരിക്കാന്‍ മറ്റ് സ്ഥാപനങ്ങള്‍ ധാരാളമുണ്ടാകും. മാത്രമല്ല, ഇന്റെര്‍നെറ്റിന്റെ ഈ കാലത്ത് ആത്മവിശ്വാസമുള്ള പത്രക്കാര്‍ക്ക് തങ്ങളുടെ സ്വന്തം വാര്‍ത്താ സൈറ്റ് എളുപ്പം തുടങ്ങാവുന്നതേയുള്ളൂ. പഴയ വായനക്കാര്‍ തേടിയെത്തും. വിഷമഘട്ടത്തിലായ ട്രിബ്യൂണിലെ പത്രക്കാര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. ആദ്യമായി അവര്‍ക്ക് മുന്‍കൈ കിട്ടിയിരിക്കുകയാണ്. അതുപയോഗിച്ചില്ലെങ്കില്‍ അവര്‍ മണ്ടന്മാരാണെന്ന് പറയേണ്ടിവരും.
 
 
പത്രത്തിന്റെ മൂല്യങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത ഉടമകള്‍ക്കാണ് പത്രം വില്‍ക്കുന്നതെങ്കില്‍ തങ്ങള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുമെന്ന് കാണിച്ചു നിലവിലെ ഉടമകള്‍ക്കും, വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും കത്തെഴുതണം. ഒരു സൂചനാ പണിമുടക്ക് ഭീഷണിയെ ശക്തിപ്പെടുത്തും.
 
ഇത്തരമൊരു സാഹചര്യത്തില്‍, നിയമപരമായി തന്നെ ഇത്തരമൊരു നഷ്ട സാധ്യത തങ്ങളുടെ വില്‍പനാ പരസ്യത്തില്‍ നല്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇത് വില കുറക്കുമെന്ന് മാത്രമല്ല, ട്രിബ്യൂണിനെ തങ്ങളുടെ ഉച്ചഭാഷിണിയാക്കാന്‍ ആഗ്രഹിക്കുന്നവരെ തെല്ലൊന്നു ഭയപ്പെടുത്തുകയും ചെയ്യും. ഒറ്റക്കൊരാള്‍  ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത് ഫലം ചെയ്യില്ല. സംഘടിതമായി നീങ്ങിയാലേ ഈ വില്പന നീക്കത്തെ തകര്‍ക്കാനാകൂ.
 
 
ഈ നീക്കം പൊളിഞ്ഞുപോവുകയും പുതിയ ഉടമ കത്തിലൊപ്പിട്ടവരെ പിരിച്ചുവിടുകയും ചെയ്താല്‍ എന്തു ചെയ്യും എന്ന് സംശയം വരാം. പുതിയ ഉടമക്ക് പത്രധര്‍മ്മത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അങ്ങനെ ചെയ്യില്ല. ഇല്ലെങ്കിലോ, അത്തരമൊരു സ്ഥാപനത്തില്‍ നില്‍ക്കുന്നതില്‍ അര്‍ഥവുമില്ല. രണ്ടായാലും ഒരുപോലെതന്നെ.
 
അങ്ങനെ സംഭവിച്ചാല്‍, ‘ട്രിബ്യൂണിലെ പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം’ വിപണിയുടെ നീതിശാസ്ത്രത്തിന് അനുസൃതമാവുകയും ചെയ്യും. സര്‍ക്കാരിന്റെയോ സംഘടനകളുടെയോ ഇടപെടലുകള്‍ ഇതിലില്ല. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘടിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ നിര്‍വ്വഹിക്കുകയാണ് സ്വതന്ത്രരായ പുരുഷന്മാരും സ്ത്രീകളും ഇവിടെ. ഇതിലൂടെ തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവര്‍ക്കാകുന്നു. ഇതില്‍ കൂടുതല്‍ ‘തുറന്ന വിപണി’ വേറെ ഏതാണ്?
 
(പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവാണ് സ്റ്റീവന്‍ പേള്‍സ്റ്റീന്‍)
 
(വാഷിംഗ്ടണ്‍ പോസ്റ്റ്)
 

 

Share on

മറ്റുവാര്‍ത്തകള്‍