Continue reading “അമേരിക്ക വീണ്ടും പ്രതിക്കൂട്ടില്‍ – യാഹൂ, ഗൂഗിള്‍ അക്കൌണ്ടുകള്‍ ചോര്‍ത്തുന്നു”
" /> Continue reading “അമേരിക്ക വീണ്ടും പ്രതിക്കൂട്ടില്‍ – യാഹൂ, ഗൂഗിള്‍ അക്കൌണ്ടുകള്‍ ചോര്‍ത്തുന്നു” ">ബാര്‍ട്ടന്‍ ഗെല്‍മാന്‍, അഷ്കാന്‍ സോള്‍താനി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രഹസ്യമായി യാഹൂ, ഗൂഗിള്‍ എന്നിവയുടെ ഡാറ്റാസെന്ററുകളില്‍ നിന്ന് പ്രധാനപ്പെട്ട കമ്യൂണിക്കേഷന്‍ ലിങ്കുകള്‍ ചോര്‍ത്തി. മുന്‍ എന്‍ എസ് എ കോണ്‍ട്രാക്ടര്‍ എഡ്വാര്‍ട് സ്നോഡനില്‍ നിന്നുള്ള രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ലിങ്കുകള്‍ ചോര്‍ത്തുന്നതുവഴി കോടിക്കണക്കിന് ആളുകളുടെ യൂസര്‍ അക്കൌണ്ടുളാണ് ഏജന്‍സിക്ക് ശേഖരിക്കാനായത്. ഇതില്‍ പലതും അമേരിക്കക്കാരുടെ തന്നെ യൂസര്‍ അക്കൌണ്ടുകളാണ്. ശേഖരിക്കുന്നത് എല്ലാം എന്‍ എസ് എ സൂക്ഷിക്കാറില്ലെങ്കിലും അവര്‍ പലതും സൂക്ഷിച്ചുവയ്ക്കാറുണ്ട്.
ഈ വര്‍ഷം ജനുവരി ഒന്‍പതിലെ കണക്ക് പ്രകാരം എന്‍ എസ് എയുടെ അക്വിസിഷന്‍സ് ഡയറക്റ്ററേറ്റ് പ്രതിദിനം യാഹൂ, ഗൂഗിള്‍ നെറ്റ്വര്‍ക്ക്കളില്‍ നിന്ന് ഏജന്‍സിയുടെ അസ്ഥാനത്തുള്ള ഡാറ്റാ വെയര്‍ഹൌസുകളിലേയ്ക്ക് കോടിക്കണക്കിന് രേഖകളാണ് അയയ്ക്കുന്നത്. ഇക്കഴിഞ്ഞ മുപ്പതുദിവസം കൊണ്ട് ഫീല്‍ഡ് കളക്റ്റര്‍മാര്‍ 181,280,466 രേഖകള്‍ പരിശോധിച്ച ശേഷം തിരിച്ചയച്ചു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ ആരൊക്കെ എപ്പോഴൊക്കെ ഈമെയിലുകള്‍ അയച്ചുവെന്നും സ്വീകരിച്ചുവെന്നും അതില്‍ എഴുത്താണോ ഓഡിയോയാണോ വീഡിയോയാണോ ഉള്ളതെന്നും പ്രതിപാദിക്കുന്ന മെറ്റാഡേറ്റയും ഉള്‍പ്പെടുന്നു.
‘മസ്ക്കുലര്‍’ എന്ന പേരിലുള്ള ഒരു പ്രോജക്റ്റാണ് വിവരങ്ങളടങ്ങിയ ലിങ്കുകള്‍ ചോര്‍ത്താന്‍ എന്‍ എസ് എ പ്രധാനമായും ഉപയോഗിക്കുന്നത്. എജന്‍സിയുടെ ബ്രിട്ടീഷ് പതിപ്പായ ഗവന്മേന്റ്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ടെഴ്സും ഇതില്‍ പങ്കാളിയാണ്. ഇവര്‍ അജ്ഞാതമായ പ്രതിരോധ ഇടങ്ങളില്‍ നിന്നാണ് സിലിക്കന്‍ വാലി ഭീമന്മാരില്‍ നിന്ന് വിവരങ്ങള്‍ പകര്‍ത്തുന്നത്.
പ്രിസം എന്ന് പേരുള്ള മറ്റൊരു പ്രോഗ്രാം നിയമാനുസൃതമായി ഗൂഗിളിന്റെയും യാഹൂവിന്റെയും യൂസര്‍ അക്കൌണ്ടുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുമ്പോള്‍ തന്നെയാണ് ഈ രഹസ്യചോര്‍ത്തല്‍.
പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയുള്ള ഒരു നീക്കമാണ് മസ്ക്കുലര്‍ പ്രോജക്റ്റ് എന്ന് വേണം മനസിലാക്കാന്‍. ഹൈടെക് ചാരപ്രവര്‍ത്തനത്തിനുവേണ്ടി പല തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രീതിയിലാണ് ഏജന്‍സിയുടെ സ്വഭാവം. എന്നാല്‍ ഇതൊക്കെ സ്ഥിരമായി അമേരിക്കന്‍ കമ്പനികള്‍ക്ക് നേരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് ഇതുവരെ പുറത്തു വന്നിരുന്നില്ല. എന്‍.എസ് എ ഈയടുത്ത് പ്രസ്താവിച്ചത് “വിദേശ ഇന്റലിജന്‍സ് ലക്ഷ്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത് എന്നാണ്”. അമേരിക്കക്കാരുടെ യൂസര്‍ അക്കൌണ്ടുകള്‍ വഴിയാണെങ്കിലും അതില്‍ പറയുന്ന വിദേശ കാര്യങ്ങളും ചോര്‍ത്തലിന്റെ പരിധിയില്‍ വരും. ചുരുക്കത്തില്‍ ലോകത്തില്‍ എവിടെ ഗൂഗിള്‍, യാഹൂ അക്കൌണ്ടുകള്‍ വഴിയുള്ള കാര്യങ്ങളും എന്‍.എസ്.എയുടെ കൈയിലെത്തും.
ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഒഫീസറായ ഡേവിഡ് ദ്രുംമോന്ദ് പറയുന്നത് കമ്പനിക്ക് “ഇത്തരം ചാരവൃത്തിയുടെ സാധ്യതയെപ്പറ്റി മുന്‍പേ സംശയങ്ങളുണ്ടായിരുന്നു” എന്നാണ്. ഗവന്മേന്റ്റിന് വിവരങ്ങള്‍ പരിശോധിക്കാന്‍ ഗൂഗിള്‍ അനുമതി നല്‍കിയിരുന്നില്ല.
യാഹൂ പ്രതിനിധി പറയുന്നു, “ഞങ്ങളുടെ ഡാറ്റാസെന്ററുകള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സംവിധാനങ്ങള്‍ ഉണ്ട്. എന്‍ എസ് എക്കോ മറ്റ് ഏതെങ്കിലും ഗവന്മേന്റ്റ് എജന്‍സിക്കോ ഞങ്ങള്‍ അനുമതി നല്‍കിയിട്ടില്ല”എന്നാണ്.
കോടതി അനുവദിച്ചിട്ടുള്ള പരിധിക്കുള്ളില്‍ നിന്നാണ് പ്രിസത്തിന്റെ പേരില്‍ ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. യാഹൂ, ഗൂഗിള്‍ ഒക്കെ അതിന്റെ കീഴില്‍ വന്നിരുന്നു. എന്നാല്‍ ചില ഉത്തരവുകളുടെ മറവില്‍ എന്‍.എസ്.എ ഇതൊക്കെ മറികടക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. അനധികൃതമായ ചോര്‍ത്തലുകള്‍ തടയാന്‍ യാഹൂവും ഗൂഗിളും അടുത്ത കാലങ്ങളില്‍ തങ്ങളുടെ സാങ്കേതിക സംവിധങ്ങള്‍ പരിഷ്കരിച്ചിരുന്നു. എന്നിട്ടും മാസ്കുലാര്‍ പദ്ധതിയുടെ മറവില്‍ അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.