Continue reading “ജീവിതം അച്ചടിച്ച മാസിക”

" /> Continue reading “ജീവിതം അച്ചടിച്ച മാസിക”

"> Continue reading “ജീവിതം അച്ചടിച്ച മാസിക”

">

UPDATES

ഓഫ് ബീറ്റ്

ജീവിതം അച്ചടിച്ച മാസിക

                       

ഡേവിഡ് പ്ളോറ്റ്സ്
(സ്ലേറ്റ്)

 

കഴിഞ്ഞ വേനലില്‍ ഒരു സെക്കന്‍ഡ്‌ഹാന്‍ഡ് പുസ്തകക്കടയില്‍ നിന്നാണ് ജൂലൈ മുതല്‍ സെപ്തംബര്‍ വരെ യുള്ള ലൈഫ് മാസികയുടെ ലക്കങ്ങള്‍ ബൈന്‍ഡ് ചെയ്തത് എനിക്ക് ലഭിച്ചത്. ആദ്യലക്കത്തിലെ ആദ്യലേഖനം വായിക്കാനായി ഞാന്‍ തുറന്നു. തലക്കെട്ട്‌ ഇങ്ങനെയാണ്.

 

“ഇതാണ് പിയറ്റ് മോന്‍ഡ്രിയന്റെ കല: വളവുകള്‍ വെറുക്കുന്ന വര.”

 

ചതുരങ്ങളുടെയും ത്രികോണങ്ങളുടെയും ചിത്രം വരയ്ക്കുന്ന ഒരു കലാകാരനെപ്പറ്റി ഇതിലും നല്ല ഒരു തലക്കെട്ട്‌ ഇടാനാകുമോ?

 

എനിക്ക് രസം പിടിച്ചു. അത് വാങ്ങി. അത് മറിച്ച്നോക്കിക്കൊണ്ട് മണിക്കൂറുകള്‍ സന്തോഷവനായി ഇരുന്നു. പിന്നീട് ആലോചിച്ചു, 68 വര്‍ഷം പഴക്കമുള്ള ഈ മാസിക എന്തുകൊണ്ടാണ് ഇന്ന് വായിക്കാന്‍ കിട്ടുന്ന എന്തിനേക്കാളും മികച്ചതാവുന്നത്? കൂടുതല്‍ സമയം അതുമായി ചെലവഴിച്ചതോടെ ഇത്രയും രസകരവും പ്രസക്തവുമായ മറ്റേതെങ്കിലുമൊരു മാസിക ഉണ്ടായിട്ടുണ്ടോ എന്നുപോലും എനിക്ക് തോന്നി.

 

ഇതിന്റെ കാരണം മനസിലാക്കാനായി ഞാന്‍ അതിലെ ഇരുനൂറോളം ലേഖനങ്ങളെയും ഫോട്ടോലേഖനങ്ങളെയും തരംതിരിച്ചുക്രമപ്പെടുത്തി. ഈ പതിമൂന്നുലക്കങ്ങളില്‍ ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മികച്ച മാസികാഫോട്ടോയും ഏറ്റവും പ്രധാനപ്പെട്ട മാസികാലേഖനവും ഉള്‍പ്പെടും. ഓഗസ്റ്റ് 27ലെ ലക്കത്തിലാണ് ജപ്പാന്‍റെ കീഴടങ്ങലിനുശേഷം ടൈംസ് സ്ക്വയറില്‍ വെച്ച് ഒരു നഴ്സിനെ ഒരു നാവികന്‍ ചുംബിക്കുന്ന ആല്‍ഫ്രഡ്‌ ഐസന്‍സ്ടാഡിന്റെ പ്രശസ്തമായ ആ ചിത്രമുള്ളത്. ഒരുപാട് ഫോട്ടോകള്‍ ഉള്ള ആ പേജിന്റെ തലക്കെട്ട്‌ ഇങ്ങനെയാണ്, “ഓരോ തീരത്തിലും ഉമ്മകളുമായി യുദ്ധവീരന്മാര്‍”. സെപ്റ്റംബര്‍ പത്തിന്റെ ലക്കത്തിലാണ് വാനെവാര്‍ ബുഷിന്റെ “നമ്മള്‍ ചിന്തിച്ചിരിക്കെ” എന്ന ലേഖനം വന്നത്. ഈ ലേഖനമാണ് ഇന്‍ഫോര്‍മേഷന്‍ യുഗത്തെപ്പറ്റിയും പേര്‍സണല്‍ കംപ്യൂട്ടറുകളെപ്പറ്റിയും ഇന്റര്‍നെറ്റിനെ ഉം നെറ്റ്വര്‍ക്കിങ്ങിനെ പറ്റിയും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തെപ്പറ്റിയുമൊക്കെ പ്രവചനസ്വഭാവത്തില്‍ ചര്‍ച്ചചെയ്യുന്നത്. മൂന്നുമാസം മുന്‍പ് അറ്റ്‌ലാന്റിക് മാസികയില്‍ അച്ചടിച്ച്‌ വന്ന ഈ ലേഖനത്തിന്റെ പ്രാധാന്യം മനസിലാക്കി ലൈഫ് മാസിക അത് പുനരച്ചടിക്കുകയായിരുന്നു. അതോടെ ലേഖനത്തിനു വളരെ വലിയ ഒരു പറ്റം വായനക്കാരെ ലഭിക്കുകയും അത് പിന്നീട് ഇതിഹാസമായി മാറുകയും ചെയ്തു.

 

“The Men of War Kiss From Coast to Coast” includes Alfred Eisenstaedt’s famous V-J photo in Times Square. Photo by Slate, Life Magazine © Time Inc.
 

 

1945ലെ വേനലില്‍ ഒരു ബോറന്‍ മാസിക ഉണ്ടാക്കുക അസാധ്യമായിരുന്നിരിക്കണം. മനുഷ്യചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ മൂന്നുമാസങ്ങളാണ് അവ: രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ജപ്പാന്‍ കീഴടങ്ങുകയും ആറ്റംബോംബ്‌ പതിക്കുകയും യു എന്‍ ചാര്‍ട്ടറില്‍ ഒപ്പ് വയ്ക്കപ്പെടുകയും ജര്‍മ്മനിയുടെ വംശഹത്യയുടെ കഥകള്‍ പുറത്തുവരികയും ഒക്കെ ചെയ്ത സമയം. ലൈഫ് മാസികയിലെ എഴുത്തുകാരും ഫോട്ടോഗ്രാഫര്‍മാരും ആ കാലത്തെയും ചരിത്രത്തെയും വളരെ കൃത്യമായി ഒപ്പിയെടുത്തിരുന്നു.

 

എല്ലാവരുടെയും ഓര്‍മ്മയിലുള്ള ഹിരോഷിമാ-നാഗസാക്കി ബോംബുകളുടെ ഏരിയല്‍ ചിത്രങ്ങള്‍ അച്ചടിച്ചത് ലൈഫ് മാസികയാണ്. ഹിറ്റ്‌ലറുടെ ആത്മഹത്യക്ക് ശേഷം അവര്‍ അയാളുടെ ബങ്കറില്‍ എത്തി. ഓഡി മര്‍ഫി എന്ന പട്ടാളക്കാരനെ വീട്ടിലെത്തിച്ചു. കാമുകിയോടൊപ്പം അയാള്‍ നില്‍ക്കുന്ന ചിത്രമെടുത്തു. ന്യൂറന്‍ബര്‍ഗ് ട്രിബ്യൂണലില്‍, നോര്‍വീജിയന്‍ നാസിയായ വിദ്കുന്‍ ക്വിസ്ലിങ്കിന്റെ വിചാരണയില്‍, ജാപ്പനീസ് പട്ടാളമേധാവി ഹൈടെക്കി ടോജോയുടെ ആത്മഹത്യശ്രമത്തിനിടയില്‍ എല്ലാം ലൈഫ് മാസികയുണ്ടായിരുന്നു. യു എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചപ്പോള്‍ അതിലെ അമ്പത് പേരുടെയും ഫോട്ടോ അവര്‍ പ്രസിദ്ധീകരിച്ചു. പുതിയ പ്രസിഡന്റ്റ് ഹാരി ട്രൂമാന്റെയൊപ്പം അവര്‍ അവധിക്കാലം ചെലവിട്ടു. ജനറല്‍ ഐസന്‍ഹോവറിനൊപ്പം മാന്ഹാട്ടനിലൂടെ സഞ്ചരിച്ചു. ആര്യന്‍ സൂപ്പര്‍ബേബികളാകാനായി ജനിച്ചുവീണ ജര്‍മ്മന്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ലൈഫ് എല്ലായിടത്തുമുണ്ടായിരുന്നു.

 

The iconic photos of Hiroshima and Nagasaki. Note the verbs: “obliterated” and “disemboweled.” Photo by Slate, Life Magazine © Time Inc.

 

എന്നാല്‍ എല്ലായിടത്തും ഈ മാസിക ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അമേരിക്കയുടെ വരുംകാലഭാവിയിലെ വിഷയങ്ങള്‍ എല്ലാം അവര്‍ മനസിലാക്കുകയും നിര്‍വചിക്കുകയും ചെയ്തു. ഹിരോഷിമക്ക് ശേഷം രണ്ടുദിവസത്തിനുള്ളില്‍ എന്ത് യുദ്ധാനന്തര ആണവസ്ട്രാറ്റജിയാണ് സംഭവിക്കുക എന്നവര്‍ ഊഹിച്ചെടുത്തു. ഭീതിയെ ചിത്രീകരിക്കാന്‍ മാസിക ശ്രമിച്ചു. ജാപ്പനീസ് കാമിക്കസേകള്‍ എന്ന ചാവേറുകളെപ്പറ്റി ജോണ്‍ ഹേര്‍സെ എഴുതി. ജര്‍മ്മന്‍ യുദ്ധത്തടവുകാരെപ്പറ്റി അവര്‍ ഫോട്ടോഫീച്ചര്‍ എഴുതി. എമ്പയര്‍ സ്റേറ്റ് ബില്‍ഡിങ്ങിലെയ്ക്ക് B-25 ബോംബര്‍ ഇടിച്ചുകയറുന്ന ചിത്രം കണ്ടാല്‍ 9/11 ഓര്‍മ്മ വരും.

 


Twenty-three women, and one man, divorced in Los Angeles on a single day. Photo by Slate, Life Magazine © Time Inc.

 

ഒരു യുദ്ധാനന്തരസമൂഹത്തില്‍ ജീവിക്കാന്‍ അതിന്റെ വായനക്കാരെ ഒരുക്കുകയായിരുന്നു ലൈഫ് മാസിക. വിവാഹമോചനത്തെപ്പറ്റിയുള്ള ഒരു ഫോട്ടോ എസ്സേയുണ്ട് ഇതില്‍. ഒരേ ദിവസം വിവാഹമോചിതരായ 23 സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങള്‍. അമേരിക്കന്‍ സയന്‍സിന്റെയും എഞ്ചിനീയറിംഗിന്റെയും ആരാധകരായിരുന്നു ലൈഫ്. യുദ്ധം ജയിക്കാന്‍ സാധിച്ച അറിവാണ് ഭാവിയില്‍ വിജയം കാണുക എന്നവര്‍ കരുതി. ഓരോ ലക്കത്തില്‍ ഓരോരോ മോഡലുകള്‍ ചിത്രം സഹിതം വിശദീകരിച്ചു: റഡാര്‍, നാപ്പാം, എയര്‍ കണ്ടീഷനിംഗ്, ന്യൂക്ലിയര്‍ ഫിഷന്‍, പ്ലെക്സിഗ്ലാസ്…. യുദ്ധാനന്തരലോകം.

 

അമേരിക്കന്‍ സാംസ്കാരികതയെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ ഒരു കണ്ണാണ് മാസിക. മോന്‍ട്രിയനെ കൂടാതെ ലൈഫ് ഉള്‍പ്പെടുത്തിയ കലാകാരന്മാര്‍ മാക്സ് വെബറും സാല്‍വഡോര്‍ ഡാലിയുമാണ്‌. നേംസ് ഓണ്‍ ദി ലാന്‍ഡ് എന്ന പേരില്‍ അമേരിക്കന്‍ സ്ഥലനാമങ്ങളെപ്പറ്റി ലൈഫ് സീരിയലൈസ് ചെയ്ത ഒരു പുസ്തകം ക്ലാസിക് ആയി മാറി. ഹെന്‍ട്രി ലൂസ് ഈ മാസികയെ വിമര്‍ശിക്കുന്നത് ഇങ്ങനെയാണ്, “ടൈം മാസിക ചിന്തിക്കുന്നവര്‍ക്കുള്ളതാണ്, വായിക്കാനോ ചിന്തിക്കാനോ കഴിയാത്തവര്‍ക്കുള്ളതാണ് ലൈഫ് മാസിക.” എന്നാല്‍ 2013ല്‍ ഇരുന്ന് ഞാന്‍ 1945ലെ ലൈഫ് മാസിക വായിക്കുമ്പോള്‍ അതിന് പല ആധുനികമാസികകള്‍ക്കും ഇല്ലാത്ത ഒരു കഴിവുണ്ട്, വായനക്കാരുടെ ബുദ്ധിയെ ആദരിക്കാനുള്ള കഴിവ്. മോന്‍ടരിന്‍ ലേഖനം തന്നെയെടുക്കുക: ഇന്നത്തെ ഏറ്റവും പ്രചാരമുള്ള ഏതെങ്കിലും ഒരു അമേരിക്കന്‍ മാസിക അതിന്റെ ആദ്യ ആറുപേജുകള്‍ ഏതെങ്കിലും ഒരു അബ്സ്ട്രാക്റ്റ് കലാകാരനെപ്പറ്റി എഴുതാന്‍ ചെലവാക്കുമോ? ജോണ് മെയ്നാര്‍ഡ് കീന്‍സ് എന്ന ഇക്കണോമിസ്റ്റിനെ ആദരിച്ചുകൊണ്ട് ലൈഫ് വളരെ നീണ്ട ഒരു ലേഖനമെഴുതി. അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ഒരുലക്കത്തിലെ ആറുപേജുകള്‍ നിറയെ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറിമാരുടെ ചരിത്രവും ഉദ്ദേശവുമാണ് ചര്‍ച്ചചെയ്യുനത്. മറ്റൊന്നില്‍ ന്യൂക്ലിയര്‍ യുഗം സൃഷ്‌ടിച്ച ഇരുപത് ശാസ്ത്രജ്ഞറുടെ ലഖുജീവചരിത്രങ്ങള്‍: ഐസക് ന്യൂട്ടന്‍ മുതല്‍ റോബര്‍ട്ട് ഓപ്പണ്‍ഹീമര്‍ വരെ.

 


Life favored photo grids: This one depicts 20 scientists important to the atomic bomb. Photo by Slate, Life Magazine © Time Inc.

 

ഫാഷനെപ്പറ്റിയും ഹോളിവുഡിനെപ്പറ്റിയും ലൈഫ് നടത്തിയ പ്രവചനങ്ങള്‍ ശരിയായെന്നുപറയാനാകില്ല. എന്നാല്‍ ലൈഫ് നടത്തിയ ഏറ്റവും വലിയ പിശക് അതൊന്നുമല്ല: വേര്‍തിരിവുകളെപ്പറ്റിയോ ദാരിദ്ര്യത്തെപ്പറ്റിയോ ഒരു വാക്കുപോലും ഇതിലില്ല.

 

1945 ഇത്ര പ്രാധാന്യമുള്ള ഒരു വര്‍ഷമായത് കൊണ്ട് മാത്രമല്ല ലൈഫിന്റെ വിജയം മറ്റുമാസികകള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കാതെപോയത്. ഒരു ആധുനികമാസികയും അത്രത്തോളം സ്വാധീനിച്ചിട്ടില്ല. ടിവി വരുന്നതിന് മുന്‍പുള്ള ഒരു കാലഘട്ടത്തില്‍ അമേരിക്കക്കാര്‍ ലോകത്തെ കണ്ടത് ലൈഫിലെ ഫോട്ടോകളിലൂടെയാണ്.

 

അമേരിക്ക എന്ന ഒരു ആശയത്തോട് സംസാരിക്കാന്‍ ലൈഫിന് കഴിഞ്ഞു. അമേരിക്കന്‍ പുരോഗതിയെപ്പറ്റി സംസാരിക്കാനാണ് ലൈഫ് ശ്രമിച്ചത്. അമേരിക്ക എന്തായിരിക്കണം എന്ന് ഒരു പരിധി വരെ ലൈഫ് നിര്‍വചിച്ചു: ശുഭാപ്തിവിശ്വാസം, ശാസ്ത്രീയം, മുന്നോട്ടുകുതിക്കല്‍, ഇതൊക്കെയാണ് അമേരിക്കക്ക് വേണ്ടതെന്നു ലൈഫ് തിരിച്ചറിഞ്ഞു. ഇന്നത്തെ വായനക്കാര്‍ക്ക് അത്തരം ആത്മവിശ്വാസം അപരിചിതമായി തോന്നിയേക്കാം. അത്തരം ഉറപ്പുകളും ആത്മവിശ്വാസവും ആധുനികപത്രപ്രവര്‍ത്തനത്തില്‍ ഇന്ന് ഇല്ല. ഉണ്ടാകാനും പാടില്ല എന്നുപറയാം.

 

അമേരിക്കയെപ്പറ്റിയുള്ള ഇത്തരം പ്രതീക്ഷകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വായനക്കാരെ ലൈഫ് മാസികയ്ക്ക് ആശ്രയിക്കാന്‍ കഴിഞ്ഞു. അമേരിക്ക യുദ്ധം ജയിച്ചു, അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റി, അവരുടെ സയന്‍സും എഞ്ചിനീയറിങ്ങും ലോകത്തിലെ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടു. യുദ്ധാനന്തരസമൂഹത്തെപ്പറ്റിയുള്ള ലൈഫ് ചിത്രം വിശ്വസിക്കാന്‍ അമേരിക്കക്കാര്‍ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഒരു മാസികയും ഇന്ന് ധൈര്യപ്പെടാത്ത തരത്തില്‍ അവര്‍ “നമ്മള്‍” എന്ന് പറഞ്ഞു. അമേരിക്കയെപ്പറ്റി ലൈഫ് പറഞ്ഞ കഥ യഥാര്‍ത്ഥമല്ല. വര്‍ണ്ണവെറിയില്ലാത്ത അമേരിക്ക ഒരു ഫാന്റസിയാണ്. എന്നാല്‍ അത് യഥാര്‍ത്ഥ്യം പോലെ തോന്നിച്ചിരുന്നു, അതുതന്നെയായിരുന്നു ഒട്ടുമിക്ക അമേരിക്കക്കാരും കേള്‍ക്കാന്‍ ആഗ്രഹിച്ച കഥ.

 

1945ലെ വേനലില്‍ നിന്നുള്ള ഏറ്റവും പ്രസക്തമായ ഫീച്ചര്‍ അമേരിക്കന്‍ നാടോടിപ്പാട്ടുകളെപ്പറ്റിയുള്ളതാണ്. ഇതില്‍ നിറയെ അമേരിക്കന്‍ ജീവിതചിത്രങ്ങളും പാട്ടുകളുടെ വരികളുമുണ്ട്. ഹോം ഓണ്‍ ദി റേന്‍ജ്, ഓ സൂസന്ന, അമേരിക്ക ദി ബ്യൂട്ടിഫുള്‍ തുടങ്ങിയ പാട്ടുകള്‍. വളരെ ശക്തമായ വരികള്‍. ഓരോ തവണ അതില്‍ നോക്കുമ്പോഴും ഞാന്‍ ഒരു പാട്ട് മൂളും.

 

(David Plotz is the editor of Slate. He’s the author of The Genius Factory and Good Book.)

Related news


Share on

മറ്റുവാര്‍ത്തകള്‍