UPDATES

വായന/സംസ്കാരം

ബെന്യാമിന് മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരം

2009 ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആടുജീവിതത്തിലൂടെ സാഹിത്യലോകത്ത ബെന്യാമിന്‍ സജീവമായി.

                       

ഇരുപത്തെട്ടാമത് മുട്ടത്തു വര്‍ക്കി പുരസ്‌ക്കാരം ബെന്യാമിന്. മുട്ടത്തു വര്‍ക്കിയുടെ ചരമവാര്‍ഷിക ദിനമായ മെയ് 28 ന് പന്തളത്തുചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പിയായിരിക്കും പുസ്‌ക്കാരം സമ്മാനിക്കുക. 50,000 രൂപയുടെ സി പി നായര്‍ രൂപകല്‍പ്പനചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

കെ.ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷത്തെ പുരസ്‌ക്കാരം കെ.ആര്‍ മീരയ്ക്കായിരുന്നു.

2009 ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആടുജീവിതത്തിലൂടെ സാഹിത്യലോകത്ത ബെന്യാമിന്‍ സജീവമായി. യഥാര്‍ത്ഥനാമം ബെന്നി ഡാനിയേല്‍ എന്നാണ്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് സ്വദേശം. പ്രവാസിയായ ബെന്യാമിന്‍ ബഹ്‌റൈനിലാണ് താമസം.

Share on

മറ്റുവാര്‍ത്തകള്‍