മോന ഷൂരിയുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ തന്നെ ശ്രീദേവിയുമായി പ്രണയത്തിലായതില്‍ തനിക്ക് ശരിക്കും കുറ്റബോധം തോന്നിയിരുന്നതായി ബോണി കപൂര്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ ബോണി തയ്യാറായത്. ശ്രീദേവിയോട് വൈകാരികമായ അടുപ്പം തോന്നിയിരുന്നപ്പോഴും, ആദ്യ ഭാര്യയോട് വളരെ സത്യസന്ധമായി തന്നെയാണ് നിലകൊണ്ടതെന്നാണ് ബോണി പറയുന്നത്. അതോടൊപ്പം, ശ്രീദേവിയോട് തന്റെ അമ്മയുടെ സമീപനം എങ്ങനെയായിരുന്നുവെന്നും സൂ ടിവിയുമായുള്ള അഭിമുഖത്തില്‍ ബോളിവുഡിന്റെ മുന്‍നിര നിര്‍മാതാവ് വെളിപ്പെടുത്തുന്നുണ്ട്.
ശ്രീദേവിയെക്കൊണ്ട് തന്റെ കൈയില്‍ രാഖി(രക്ഷാബന്ധന്‍)കെട്ടിക്കാന്‍ അമ്മ നടത്തിയ ശ്രമമാണ് തമാശയോടെ ബോണി ഓര്‍ക്കുന്നത്. രക്ഷാബന്ധന്‍ ദിവസമായിരുന്നു അന്ന്. അമ്മ ഒരു താലി(പൂജാപാത്രം) ശ്രീദേവിയുടെ കൈയില്‍ കൊടുത്തു. അതില്‍ രാഖിയും ഉണ്ടായിരുന്നു. ആ രാഖി എന്റെ കൈയില്‍ കെട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. ശ്രീദേവി അവളുടെ മുറിയിലേക്ക് പോയി. ഞാന്‍ അവളെ ആശ്വസിപ്പിച്ചു. അതൊന്നും കാര്യമാക്കേണ്ട, പൂജ പാത്രം ഇവിടെയിരിക്കട്ടെ’ എന്നു ഞാന്‍ പറഞ്ഞു. രാഖി എന്താണെന്നും അതെന്തിനാണ് കൈയില്‍ കെട്ടിക്കൊടുക്കുന്നതെന്നുമൊന്നും ശ്രീദേവിക്ക് അറിയില്ലായിരുന്നുവെന്നും ബോണി പറയുന്നു.
എനിക്ക് ശ്രീദേവിയോട് പ്രണയമായിരുന്നു. ഏകദേശം അഞ്ചോ ആറോ വര്‍ഷം ഞാനത് ആസ്വദിച്ചു. പ്രണയം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോള്‍ എന്റെ ജീവിതത്തില്‍ സന്തോഷകരമായൊരു ഇടം അവള്‍ക്കുണ്ടെന്ന് മനസിലായി: ബോണി പറയുന്നു.
ഭാര്യ മോനയ്ക്ക് മുന്നില്‍ ശ്രീദേവിയുമായുള്ള ബന്ധം സുതാര്യമായാണ് താന്‍ അവതരിപ്പിച്ചതെന്നും ബോണി കപൂര്‍ തുറന്നു പറയുന്നു. ‘ എനിക്ക് ഭയങ്കര കുറ്റബോധം തോന്നിയിരുന്നു, എന്നാല്‍ ഞാന്‍ മോനയോട് വളരെയധികം സത്യസന്ധതയും കാണിച്ചു. എനിക്ക് എന്താണ് ശ്രീദേവിയോടുള്ള വികാരമെന്ന് അവള്‍ക്ക് നല്ലതുപോലെ ബോധ്യമുണ്ടായിരുന്നു. വിവാഹത്തിനു മുമ്പേ ശ്രീദേവി ഞങ്ങളുടെ വീട്ടില്‍ താമസിക്കുക വരെ ചെയ്തിട്ടുണ്ട്; ബോണി പറയുന്നു. ബോണി-മോന ദമ്പതിമാരുടെ മകനാണ് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. ഈ ബന്ധത്തില്‍ അന്‍ഷുല കപൂര്‍ എന്നൊരു മകള്‍ കൂടിയുണ്ട്. 1983 ല്‍ ആയിരുന്നു ബോണി കപൂര്‍- മോന ഷൂരി വിവാഹം. 1996-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ശ്രീദേവിയെ ബോണി വിവാഹം ചെയ്തു. ബോളിവുഡ് താരം ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരാണ് ശ്രീദേവി-ബോണി ദമ്പതിമാരുടെ മക്കള്‍. 2018 ഫെബ്രുവരിയില്‍ തന്റെ 58മത്തെ വയസില്‍ ശ്രീദേവി മരിച്ചു.