UPDATES

വിപണി/സാമ്പത്തികം

ഈ മാസം 30-ന് മുമ്പ് ആധാര്‍ സമര്‍പ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

നോ യുവര്‍ കസ്റ്റമര്‍ (കെ വൈ സി) വിവരങ്ങളും ആധാര്‍ നമ്പറും നല്‍കാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കേന്ദ്ര നിര്‍ദേശം

                       

ഈ മാസം 30-ന് മുമ്പ് ആധാര്‍ സമര്‍പ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 2014 ജൂലൈയ്ക്കും 2015 ഓഗസ്റ്റിനുമിടയില്‍ വിദേശ ഇടപാട് നടത്തുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ബാങ്കില്‍ സമര്‍പ്പിക്കാന്‍ ഏപ്രില്‍ മുപ്പത് വരെയും കൂടെ സാധിക്കൂ. മുമ്പ് ഇതിനുള്ള സമയം അനിശ്ചിതകാലത്തേക്കാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആനുകൂല്യം ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍.

നോ യുവര്‍ കസ്റ്റമര്‍ (കെ വൈ സി) വിവരങ്ങളും ആധാര്‍ നമ്പറും നല്‍കാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിര്‍ദേശം. ഇന്‍ഷ്വറന്‍സ്, ഓഹരി ഇടപാടുകള്‍ തുടങ്ങിയവയും കെ വൈ സി നിബന്ധകള്‍ പാലിക്കണം.

നികുതി വെട്ടിപ്പ് പിടികൂടാനും തടയാനും വിവരങ്ങള്‍ കൈമാറാനുമുള്ള അമേരിക്കയുമായി ഉണ്ടാക്കിയ ഫാറ്റ്ക (ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട്) അനുസരിച്ചാണ് കെവൈസിയും ആധാര്‍ നമ്പറും നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍