June 20, 2025 |
Share on

സി.എസ്.ആര്‍ കോണ്‍ക്ലേവ് രണ്ടാം പതിപ്പ് കൊച്ചിയില്‍ നടന്നു

സി.എസ്.ആര്‍ പദ്ധതികള്‍ സമൂഹത്തിലെ താഴെക്കിടയില്‍ ജീവിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രയോഗിക്കണം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സി.എസ്.ആര്‍ കോണ്‍ക്ലേവ് രണ്ടാം പതിപ്പ് കൊച്ചിയില്‍ നടന്നു. സി എസ് ആര്‍ ഇക്കോസിസ്റ്റം, കോര്‍പ്പറേറ്റ് പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന വിഷയത്തില്‍ നടന്ന കോണ്‍ക്ലെവ,് അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചും ചര്‍ച്ച ചെയ്യ്തു. മുഖ്യാതിഥിയായ അഡിഷണല്‍ സെക്രെട്ടറി ഡോ. മാധുകര്‍ ഗുപ്ത ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എം.ഡി യും സി ഇ ഒ യുമായ വി.പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

സി.എസ്.ആര്‍ പദ്ധതികള്‍ സമൂഹത്തിലെ താഴെക്കിടയില്‍ ജീവിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രയോഗിക്കണമെന്ന് മധുകര്‍ ഗുപ്ത ചര്‍ച്ചയില്‍ പങ്കുവച്ചു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ കേന്ദ്രീകൃത മേഖലയായിരിക്കണമെന്നും , സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് എന്‍.ബി.എഫ് സി തയ്യാറാകണമെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി യും സി ഇ ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.

3 ഭാഗങ്ങളായി നടന്ന ചര്‍ച്ചയില്‍ ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. നരേഷ് അഗര്‍വാള്‍, എന്‍ എഫ്.സി.എസ.ആര്‍, ഐ.ഐ.സി.എ ഹെഡ് ഡോ. ഗാരിമ ധാദിക്ക്, വാണി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹര്‍ഷ് ജെയ്റ്റ്‌ലി, കെ.പി.എം.ജി. പാര്‍ട്ണര്‍ സന്തോഷ് ജയറാം, എസ്ബിഐ ഫൌണ്ടേഷന്റെ പ്രസിഡന്റ് സി.ഇ.ഒ നിക്‌സണ്‍ ജോസഫ്, ടാറ്റ സസ്‌റ്റൈനബിലിറ്റി ഗ്രുപ് മുന്‍ ചീഫ് ശങ്കര്‍ വെങ്കടേശ്വരന്‍, ഹരീഷ് കൃഷ്ണസ്വാമി, ഷിക്കാഗോ ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റര്‍ റെബേക്ക ഡൗ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

×