UPDATES

വിപണി/സാമ്പത്തികം

ഫോനി ദുരിതാശ്വാസം: ഒഡീഷയ്ക്ക് ഐസിഐസിഐയുടെ 10 കോടി രൂപ

. മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്കാണ് സഹായത്തിന്റെ വലിയൊരു ഭാഗം പോകുക. ജില്ലാ തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് സഹായമെത്തിക്കുന്നുണ്ട്.

                       

ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡീഷയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഐസിഐ ബാങ്ക് 10 കോടി രൂപ സര്‍ക്കാരിന് സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്കാണ് സഹായത്തിന്റെ വലിയൊരു ഭാഗം പോകുക. ജില്ലാ തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് സഹായമെത്തിക്കുന്നുണ്ട്.

കൂടാതെ സംസ്ഥാനത്തെ ചുഴലിക്കാറ്റ് ബാധിത മേഖലകളിലെ ദുരിത ബാധിതരെ സഹായിക്കാനായി വേറെയും ചില നടപടികള്‍ സ്വീകരിക്കുന്നതായി ബാങ്ക് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലുള്ളവരുടെ ഭവന-വാഹന-വ്യക്തിഗത വായ്പകളുടെ അടവ്
വൈകുന്നതിലുള്ള പിഴ ബാങ്ക് ഒഴിവാക്കും. ഈ മാസത്തെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ വൈകുന്നതിനുള്ള പെനാല്‍റ്റികളും ചെക്ക് ബൗണ്‍സ് ചാര്‍ജുകളും ഉണ്ടാകില്ല.

പ്രതിസന്ധിയുടെ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായിമുന്നോട്ട് വന്ന് 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഐസിഐസിഐ ബാങ്കിനോട് നന്ദിയുണ്ടന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

ആവശ്യമായ ഈ സമയത്ത് ഒഡീഷയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രര്‍ത്ഥനയുണ്ടാകുമെന്നുംപ്രകൃതി ദുരന്തത്തില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ക്ക് എന്തു സഹായത്തിനും ഐസിഐസിഐബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ഭരണ കൂടങ്ങളുമായും സംസ്ഥാന സര്‍ക്കാരുമായും സഹകരിക്കുമെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍