കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇടിവുണ്ടായതിന് കാരണം നോട്ടു നിരോധനമായിരുന്നു
2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (ആഭ്യന്തര ഉല്‍പാദനം) 7.2 ശതമാനമായി വളരുമെന്ന് ലോക ബാങ്ക്. 2016-17 സാമ്പത്തിക വര്‍ഷം 6.8 ശതമാനമായിരുന്ന രാജ്യത്തിന്റെ വളര്‍ച്ച നിരക്കില്‍ നിന്ന് ഈ വര്‍ഷം നില മെച്ചപ്പെടുത്തുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇടിവുണ്ടായതിന് കാരണം നോട്ടു നിരോധനമായിരുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നടത്ത് ഏഴു ശതമാനം വളര്‍ച്ചയാണ് ജിഡിപി-ക്കുണ്ടായത്.
എന്നാല്‍ നിലവില്‍ നോട്ട് നിരോധനം ഏല്‍പിച്ച തിരിച്ചടികളില്‍ നിന്ന് രാജ്യത്ത് സമ്പദ്ഘടന മെച്ചപ്പെട്ടിട്ടുണ്ട്. ജിഡിപി നിരക്ക് 2019-ല്‍ 7.5 ശതമാനവും 2020-ല്‍ 7.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.