ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച ആദ്യ സെമിഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരത്എക്സ്പ്രസ്’ (മുന്‍പ് ട്രെയിന്‍ 18) ഓടിത്തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോദി കാണ്‍പൂര്‍ – അലഹബാദ് – വാരാണസി റൂട്ടിലുള്ള ട്രെയിനിന്റെ കന്നിയാത്ര ന്യൂഡല്‍ഹിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഏകദേശം 100 കോടി രൂപ ചെലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. പതിനെട്ട് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ശതാബ്ദി എക്‌സ്പ്രസിന്റെ പുതു തലമുറക്കാരനായി കണക്കാക്കുന്ന വന്ദേ ഭാരത്എക്സ്പ്രസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്.ഇന്ത്യയുടെ ആദ്യ എന്‍ജിന്‍ രഹിത തീവണ്ടിയാണ് ഇത്. പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളുള്ള വന്ദേ ഭാരത്എക്സ്പ്രസ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്.
യാത്രക്കാരുടെ സുരക്ഷ നല്‍കുന്നതിന് വേണ്ടി സിടിവികള്‍ ക്യാമറയും വൈഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവും ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, സ്ലൈഡിങ് ചവിട്ടുപടികള്‍, ജിപിഎസ് സംവിധാനങ്ങള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.