UPDATES

വിപണി/സാമ്പത്തികം

ഡിജിറ്റല്‍ പണമിടപാടുകളില്‍ 50 ശതമാനം വര്‍ധനവ്

2016-ല്‍ പി.ഒ.എസ്. ടെര്‍മിനലുകള്‍ രണ്ടു ലക്ഷം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 35 ലക്ഷമായി ഉയര്‍ന്നു.

                       

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 50 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഡേറ്റ പ്രകാരം വിസ ഗ്രൂപ്പ് പുറത്തവിട്ട വിവരങ്ങളനുസരിച്ച് മെട്രോ നഗരങ്ങളിലും മിനി മെട്രോ നഗരങ്ങളിലുമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചിട്ടുള്ളത്.കൂടാതെ പി.ഒ.എസ്. ഉപയോഗവും ക്രമാനുഗത വളര്‍ച്ചയിലാണ്. 2016-ല്‍ പി.ഒ.എസ്. ടെര്‍മിനലുകള്‍ രണ്ടു ലക്ഷം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് 35 ലക്ഷമായി ഉയര്‍ന്നു.

ഇ-കൊമേഴ്സ്, മൊബൈല്‍ സാങ്കേതിക വിദ്യ എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. പേയ്മെന്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ബാങ്കിങ് എന്നിവ ഡിജിറ്റല്‍ ഇടപാടുകളില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ 950 ദശലക്ഷം ഡെബിറ്റ് കാര്‍ഡാണുള്ളത്.2019 ജനുവരി മുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചിപ്പ് നിര്‍ബന്ധമാ ക്കിയതോടെ കാര്‍ഡ് ഉപയോഗത്തിന്റെ സുരക്ഷിതത്വവും വര്‍ധിച്ചു. ഇതോടൊപ്പം പിന്‍ നമ്പറുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ തട്ടിപ്പ് തടയാന്‍ കഴിയുമെന്ന് വിസ ഗ്രൂപ്പ്, ഇന്ത്യ സൗത്ത് ഏഷ്യ കണ്‍ട്രി മാനേജര്‍ ടി.ആര്‍. രാമചന്ദ്രന്‍ പറഞ്ഞു.

കാര്‍ഡ് ഉടമകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ ടോക്കനൈസേഷന്‍ സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് നമ്പറിനു പകരം ഡിജിറ്റല്‍ ടോക്കണ്‍ ലഭ്യമാക്കുന്നതാണിത്.

Share on

മറ്റുവാര്‍ത്തകള്‍