UPDATES

വിപണി/സാമ്പത്തികം

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുത്തന്‍ ചട്ടങ്ങള്‍ ; ജനുവരി മുതല്‍

ആല്‍ക്കഹോളിക് ബീവറേജ്സുകളെ സംബന്ധിക്കുന്ന ചട്ടങ്ങള്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

                       

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ ചട്ടങ്ങള്‍ ജനുവരി മുതല്‍ നിലവില്‍ വരും. ഏകദേശം 27 ഓളം വിജ്ഞാപങ്ങളാണ് 2018-ല്‍ പുറത്തിറക്കിയത്. പയര്‍വര്‍ഗ്ഗങ്ങള്‍, ഓര്‍ഗാനിക് ഭക്ഷ്യ വസ്തുക്കള്‍, തേന്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. പഴം-പച്ചക്കറികള്‍ക്കുള്ള മൈക്രോ ബയോളോജിക്കല്‍ മാനദണ്ഡങ്ങളും ഇന്ന് നിലവില്‍ വരും.

മത്സ്യം, മാംസം, പാല്‍, മുട്ട എന്നീ മൃഗജന്യ ഭക്ഷണങ്ങളില്‍ അവശേഷിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റു മരുന്നുകളുടെയും അനുവദനീയമായ ഉയര്‍ന്ന അളവ് നിജപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം ജനുവരി ഒന്നു മുതല്‍ പൂര്‍ണ്ണ നിയമ പ്രാബല്യത്തോടെ നടപ്പാകും.

തേനില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ 18 മാനദണ്ഡങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൂക്രോസിന്റെ അളവ്, ഗ്ലൂക്കോസ് റേഷ്യോ തുടങ്ങി നിരവധി വ്യവസ്ഥകള്‍ ഇതിലുണ്ട്. സാധാരണയിനം തേനില്‍ സൂക്രോസിന്റെ അളവിന് അഞ്ച് ശതമാനം പരിധിയാണ് എഫ്എസ്എസ്എഐ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈര്‍പ്പത്തിന്റെ അളവ് 20 ശതമാനവും പരാഗരേണുക്കളുടെ കൗണ്ട് ഗ്രാമില്‍ 25,000 എന്ന നിലയിലുമായിരിക്കണം എന്നതാണ് ചട്ടങ്ങളില്‍ ചിലത്.

മറ്റ് ചില ചട്ടങ്ങള്‍ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ നിലവില്‍ വരുന്നവയാണ്. ആല്‍ക്കഹോളിക് ബീവറേജ്സുകളെ സംബന്ധിക്കുന്ന ചട്ടങ്ങള്‍ 2019 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച നിയമങ്ങള്‍ 2019 ജൂലൈ ഒന്നുമുതല്‍ നടപ്പില്‍ വരും. പരസ്യം, വ്യാജ അവകാശവാദങ്ങള്‍, ലേബലിംഗ്, പാക്കേജിങ് സംബന്ധിച്ച നയങ്ങള്‍ എന്നിവ 2019 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും.

Share on

മറ്റുവാര്‍ത്തകള്‍