രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലോകത്തിലെ വലിയ ബാങ്കുകളിലൊന്നാവുകയെന്ന ലക്ഷ്യത്തോടെ ഒന്നൂടെ അടുത്തു. നിലവില്‍ സെക്കന്‍ഡില്‍ 15000 ഇടപാടുകള്‍ നടത്താനുള്ള വേഗമാണ് എസ്ബിഐ-യില്‍ നടക്കുന്നതെന്ന് കണക്കാക്കിയിരിക്കുന്നത്. വളരെ വേഗത്തിലാണ് എസ്ബിഐ ഈ നേട്ടത്തിലെത്തിയത്.
മുമ്പ് സെക്കന്‍ഡില്‍ 4600 ഇടപാടുകള്‍ ആയിരുന്നു ബാങ്കില്‍ നടന്നിരുന്നത്. രാജ്യത്തെ അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിച്ചതാണ് ബാങ്കിന്റെ ഈ നേട്ടം സ്വന്തമാക്കുവാന്‍ കഴിഞ്ഞത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി എസ്ബിഐ.
സെക്കന്‍ഡില്‍ 15000 ഇടപാട് എന്ന വേഗം കൈവരിച്ചതോടെ ഭാവിയില്‍ ബാങ്ക് കൂടുതല്‍ കരുത്ത് നേടുമെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ എസ്ബിഐ പറഞ്ഞിരിക്കുന്നത്.