UPDATES

വിപണി/സാമ്പത്തികം

മേയ് 1 മുതല്‍ എസ്ബിഐ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുന്നു

ആര്‍ബിഐ മോണേറ്ററി പോളിസിയിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം

                       

എസ്ബിഐ മേയ് ഒന്നുമുതല്‍ തങ്ങളുടെ ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നു. 2019 മാര്‍ച്ചില്‍ എടുത്ത തിരുമാനപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവിങ്‌സ് ഡെപ്പോസിറ്റുകള്‍ ആര്‍ബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും.ആര്‍ബിഐ മോണേറ്ററി പോളിസിയിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.

റിപ്പോ നിരക്കിനേക്കാള്‍ 2.75 ശതമാനം താഴെയായിരിക്കും ഡെപ്പോസിറ്റ് നിരക്ക്. അതായത് മേയിന് ശേഷം ആര്‍ബിഐ നിരക്ക് കുറച്ചാലും കൂട്ടിയാലും ആ മാറ്റം ഡെപ്പോസിറ്റ് പലിശനിരക്കുകളിലും പ്രതിഫലിക്കും.ഒരു ലക്ഷം രൂപ പരിധിയുള്ള എല്ലാ കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും, ഹ്രസ്വകാല വായ്പാകളും, ഓവര്‍ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കും. ഇത് മേയ് ഒന്നുമുതല്‍ നിലവില്‍ വരും.

വായ്പാ നിരക്ക് നിശ്ചയിക്കുന്നതിലെ അടിസ്ഥാന നിരക്കായ MCLR 5 ബേസിസ് പോയിന്റ് കുറക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള MCLR നിരക്ക് ഇപ്പോള്‍ 8.50 ശതമാനമാണ്. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 0.10 ശതമാനം കുറച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും.എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

Share on

മറ്റുവാര്‍ത്തകള്‍