UPDATES

വിപണി/സാമ്പത്തികം

പുതുമയുള്ള ചായകളുമായി കേരളത്തില്‍ വേരുറപ്പിച്ച് ‘ടീ ടൈം’

പുതുമ, ബ്രാന്‍ഡ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വില കൂടുതലാവും എന്ന് ധരിക്കേണ്ട. പ്രീമിയം ക്വാളിറ്റി ചായ വെറും പത്തു രൂപ മുതലാണ് ടീ ടൈം നല്‍കുന്നത്. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍ നിരയില്‍ സ്ഥാനം നേടിയ ബ്രാന്‍ഡിനെ ഇതിനോടകം പുരസ്‌കാരങ്ങളും തേടിയെത്തി കഴിഞ്ഞു

                       

ചായ എന്നും മലയാളിയുടെ പ്രേമഭാജനമാണ്. കട്ടന്‍ ചായ മുതല്‍ ചെമ്പരത്തി ചായ വരെ പരീക്ഷിക്കാനും രുചിക്കാനും നമ്മള്‍ തയ്യാറാവുന്നതും ഈ പ്രണയം കൊണ്ടു തന്നെ!.. ഏതു സമയത്തും ആസ്വദിക്കാവുന്ന പാനീയം ആയതിനാല്‍ ചായയുടെ സ്ഥാനം എന്നും ഒന്നാമതാണ്.

രുചികളില്‍ പുതുമയും, വ്യത്യസ്തതയും അവകാശപ്പെട്ട് നിരവധി ടീ സ്റ്റോറുകള്‍ ആണ് ദിനേന പുതുതായി സ്ഥാനം പിടിക്കുന്നത്. എന്നാല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത് അപൂര്‍വം ചിലവ മാത്രം. ഇവിടെ ആണ് ‘ടീ ടൈം’ ( TEA TIME) എന്ന ബ്രാന്‍ഡിന്റെ പ്രസക്തി. ആന്ധ്രയില്‍ ആരംഭിച്ച ടീ ടൈം ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തി നേടി. ഇരുനൂറിലധികം വിപണന കേന്ദ്രങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ടീ സ്റ്റോര്‍ ശൃംഖലയായി ടീ ടൈം മാറി.

കേരളത്തിലും ടീ ടൈം വേരുറപ്പിച്ചു കഴിഞ്ഞു. തൊടുപുഴ, എറണാകുളം നോര്‍ത്ത് പരമാര റോഡ്, കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്നിവിടങ്ങളിലെ ഫ്രഞ്ചൈസി ഔട്‌ലെറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. തനതു രുചിക്കൂട്ടുകളാണ് ടീ ടൈമിന്റെ പ്രത്യേകത. ബ്രാന്‍ഡ് സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രീമിയം തേയില, മസാലക്കൂട്ട്, ബദാം മില്‍ക്ക് പൗഡര്‍, തുടങ്ങിയ ചേരുവകള്‍ രുചി മേളത്തിന്റെ മാറ്റ് കൂട്ടുന്നു.

മുന്തിയ ഇനം തേയില ഇലകള്‍ നേരിട്ട് തെരഞ്ഞെടുത്ത്, തയ്യാര്‍ ചെയ്യുന്നതിനാല്‍ മികച്ച രുചിയും, മണവും ചായയ്ക്കു ലഭിക്കുന്നു. യഥാര്‍ത്ഥ ചായയുടെ നിറവും,മണവും,രുചിയും വളരെ ആകര്‍ഷണീയമാണ്. എട്ടു തരം ചായകള്‍ ഇവിടെ ലഭ്യമാണ്. ദം ടീ, കുല്ലാഡ് ടീ എന്നിവ കൂട്ടത്തിലെ താരങ്ങള്‍..! നീണ്ട സമയം പാകം ചെയ്ത് തയാറാക്കുന്ന ദം ടീയും, മണ്‍പാത്രമായ കുല്ലാഡില്‍ വിളമ്പുന്ന ചായ – കുല്ലാഡ് ടീയും തേടി വീണ്ടും ഇവിടേക്ക് ആളുകള്‍ എത്തുന്നു.. പലര്‍ക്കും ഈ ചായ ഒരു പുതിയ ശീലമായി മാറിക്കഴിഞ്ഞു..!

ചില്‍ഡ് / ഹോട്ട് ബദാം മില്‍ക്ക്, റോസ് മില്‍ക്ക്, ലൈം മിന്റ് കൂളര്‍, മട്ക ലസ്സി, ജിന്‍ജര്‍ ലെമണ്‍ ഐസ് ടീ, വാട്ടര്‍ മെലന്‍ കൂളര്‍ തുടങ്ങിയ തനതു ടീ ടൈം വിഭവങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. മസാല ടീ, ഗ്രീന്‍ ടീ, കോഫി, ലെമണ്‍ ടീ, ജിന്‍ജര്‍ ടീ, ബ്ലാക്ക് ടീ, ഒറിയോ മില്‍ക്ക് ഷേക്ക്, മള്‍ബെറി ഷേക്ക്, സ്‌നാക്‌സ് ഐറ്റംസ് ആയ ഒസ്മാനിയ ബിസ്‌ക്കറ്റ്, ഫ്രൂട്ട് ബിസ്‌ക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ടീ ടൈം മെനുവില്‍ ഉള്ളത്.

ഒരു മണിക്കൂറിലധികം രുചി വ്യതാസമില്ലാതെ ചായ ഉപയോഗിക്കാവുന്ന ടീ ഫ്‌ലാസ്‌ക്, ടീ ടൈമിന്റെ നൂതന ആശയമാണ്. യാത്രികര്‍ക്കും, ഓഫീസ്സ്‌സ്‌ററാഫിനും ഒരു പോലെ സൗകര്യപ്രദമാണ് ടീ ഫ്‌ലാസ്‌ക്. ഏഴു കപ്പു ചായ നിറച്ച ടീ ഫ്‌ലാസ്‌ക്, 7 കപ്പുകള്‍ എന്നിവ അടക്കം 99 രൂപയാണ് വില.

പുതുമ, ബ്രാന്‍ഡ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വില കൂടുതലാവും എന്ന് ധരിക്കേണ്ട. പ്രീമിയം ക്വാളിറ്റി ചായ വെറും പത്തു രൂപ മുതലാണ് ടീ ടൈം നല്‍കുന്നത്. വൃത്തിയും, ശുചിത്വവുമുള്ള ഇടങ്ങളില്‍, മികച്ച ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കിയ ചായ നല്‍കുന്നതിലൂടെ ആരോഗ്യസംരക്ഷണവും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍ നിരയില്‍ സ്ഥാനം നേടിയ ബ്രാന്‍ഡിനെ ഇതിനോടകം പുരസ്‌കാരങ്ങളും തേടിയെത്തി കഴിഞ്ഞു. കേരളത്തില്‍ ഉടനീളം ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ സ്റ്റോറുകള്‍ തുറക്കാനാണ് ബ്രാന്‍ഡിന്റെ തീരുമാനം. കേരളത്തിലും മറ്റു സംസഥാനങ്ങളിലും ടീ ടൈം ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് 7560932932 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

രുചിയുള്ള ചായ കുടിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്… ‘ നല്ല അസല്‍ ചായ ‘കുടിക്കാം ; ചായയുമായി വീണ്ടും വീണ്ടും പ്രണയത്തിലാവാം.. ! നേരെ വിട്ടോളൂ.. ടീ ടൈമിലേക്ക്… !

Share on

മറ്റുവാര്‍ത്തകള്‍