രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ – സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്. അഞ്ചാമത് എഡിഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനമാണ്. 111.1 ലക്ഷം കോടിയാണ് ഇക്കാലയളവില്‍ വായ്പ നല്‍കിയത്. എംഎസ്എംഇ വായ്പ 25.2 ലക്ഷം കോടിയാണ്. എംഎസ്എംഇസ്ഥാപനങ്ങള്‍ക്കും, വ്യക്തിഗത സംരംഭങ്ങള്‍ക്കുമായി നല്‍കിയ വായ്പ ഉള്‍പ്പെടെയാണിത്. ഈ രംഗത്തുള്ള കിട്ടാക്കടത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. 2018 ജൂണിലവസാനിച്ച പാദത്തിലെ കിട്ടാക്കടം 20 ശതമാനമായിരുന്നെങ്കില്‍ 2018 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കിട്ടാക്കടം 19 ശതമാനമാണ്.
7 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളുടെ കണക്കെടുപ്പിലൂടെയാണ് എംഎസ്എംഇ പള്‍സ് പാദ അവലോകനം നടത്തുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എച്ച്എഫ്‌സികള്‍, സഹകരണ ബാങ്കുകള്‍,റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ വായ്പകളുടെ കൃത്യമായ വിവരങ്ങള്‍ വെച്ച് കണക്കുകള്‍ പുതുക്കാറുമുണ്ട്.
ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ നല്‍കുന്ന വായ്പയിലെ വര്‍ദ്ധനയുംകിട്ടാക്കടത്തിലെ കുറവും ഈ രംഗത്തെ വളര്‍ച്ച സൂചിപ്പിക്കുന്നതാണെന്ന് സിഡ്ബി ചെയര്‍മാനും എംഡിയുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. വായ്പകള്‍ തേടുന്നത് ഈമേഖലയില്‍ എളുപ്പത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്നുവെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്ത് വായ്പ അനുവദിക്കുന്നതില്‍ കാര്യമായ വളച്ചയുള്ള കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ വളര്‍ച്ച കൃത്യമായി നിരീക്ഷിക്കപ്പെടേണ്ടതാണെന്നും ട്രാന്‍സ്‌യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ സതീഷ് പിള്ള പറഞ്ഞു. നിയന്ത്രണ സ്ഥാപനങ്ങള്‍ ഈ രംഗത്തുള്ള അപകടസാധ്യതകള്‍ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.