UPDATES

വിപണി/സാമ്പത്തികം

പാരിസിലെ ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനത്തിന് കേരള എന്ന് പേരിടാന്‍ കാരണമിതാണ്

പാരിസിലെ സ്റ്റേഷന്‍ എഫ് സ്റ്റാര്‍ട്ട് അപ്പ് ക്യാമ്പസിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

                       

പാരിസിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത് കേരള വെഞ്ച്വേഴ്‌സ് എന്ന്. ഉത്ഭവം അന്വേഷിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന് ലഭിച്ചത് കേരളത്തിന് മൊത്തം അഭിമാനിക്കാവുന്ന മറുപടി. സൈനുലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാരിസിലെ സ്റ്റേഷന്‍ എഫ് സ്റ്റാര്‍ട്ട് അപ്പ് ക്യാമ്പസിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമകള്‍ മലയാളികളാകുമെന്ന പ്രതീക്ഷയില്‍ അവരെ ബന്ധപ്പെട്ട സൈനുലിന് ആദ്യം ലഭിച്ച മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു. കേരള വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് കേരളവുമായോ ഇന്ത്യയുമായോ വിദൂര ബന്ധം പോലുമില്ല. പിന്നീട് ഈ പേരിന്റെ ചരിത്രം തേടി സൈനുല്‍ അയച്ച മെയിലിന് ലഭിച്ച മറുപടിയാണ് കേരളത്തിന് മൊത്തം അഭിമാനിക്കാവുന്നത്.

‘ഞങ്ങളുടെ പേരിന്റെ ഉടവിടം നിങ്ങളുടെ സംസ്ഥാനത്തിന്റെ പേര് തന്നെയാണ്. വളരെ മനോഹരമായ ഈ സ്ഥലം വരുന്ന പതിറ്റാണ്ടുകളില്‍ ഒരുപാട് ബിസിനസ് സാധ്യതകളുള്ള സ്ഥലമാണ്’ എന്നായിരുന്നു അവരുടെ മറുപടി.

read:അച്ഛനെ കോമയില്‍ നിന്നുണര്‍ത്താന്‍ പഠനം; ഈ ഫുള്‍ എ പ്ലസ് ഒരു മകളുടെ മനക്കരുത്തിന്റെ വിജയം

Share on

മറ്റുവാര്‍ത്തകള്‍