UPDATES

വിദേശം

ഹോസെ ആന്ദ്രേസ് ; വിശക്കുന്നവർക്ക് അന്നമെത്തിക്കുന്ന കൈകൾ

പ്രകൃതി ദുരന്തങ്ങളുടെയും മാനുഷിക പ്രതിസന്ധികളുടെയും ഏകദേശം 350 ദശലക്ഷത്തോളം വരുന്ന ഇരകൾക്ക് ഷെഫ് ഹോസെ ആന്ദ്രേസ് ഭക്ഷണം എത്തിച്ചിട്ടുണ്ട്.

                       

മാർച്ചിൽ ക്ഷാമഭീഷണി നേരിടുന്ന യുദ്ധ ഭൂമിയായ ഗാസയിലേക്ക് ആവശ്യമായ ഭക്ഷ്യസഹായം എത്തിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുമ്പോൾ ഹോസെ ആന്ദ്രേസ് പറഞ്ഞത് അടിയന്തരമായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്. ഒന്നിച്ച് പ്രവർത്തിച്ചാൽ നമ്മൾ വിജയിക്കുകയും സഹായ ഹസ്തങ്ങൾ ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുമെന്ന, ഹൊസെയുടെ വാക്കുകളിൽ പ്രതിഫലിച്ചത് വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യുസികെ) എന്ന സംഘടനയെ ഉപയോഗിക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ്.

ഒരു പാട് പേരുടെ പട്ടിണി മാറ്റാൻ കെൽപ്പുള്ള സംഘടനയാണ് വേൾഡ് സെൻട്രൽ കിച്ചൺ എന്നും അദ്ദേഹം പറയുന്നു. സ്പാനിഷ് വംശജനായ ഹോസെ ആന്ദ്രേസിന് കൃത്യമായ നിശ്ചയദാർഢ്യമുണ്ട്, ലോകമെമ്പാടുമുള്ള ദുരന്ത ബാധിതരായ ആളുകൾക്ക് ഭക്ഷണം നൽകാൻ അദ്ദേഹത്തെ അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തു. എന്നിരുന്നാലും, സമീപകാലത്ത് ഏഴ് വേൾഡ് സെൻട്രൽ കിച്ചൺ പ്രവർത്തകരെ ദാരുണമായി കൊലപ്പെടുത്തിയ ഇസ്രയേൽ യുദ്ധം അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചതിനാൽ, ഗാസ മുനമ്പിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹോസെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

‘അവരുടെ വിയോഗം എന്റെ മനസിനെ തകർത്തു അവർ ഓരോരുത്തരും മുഖമില്ലാത്തവരല്ല, പേരില്ലാത്തവരല്ല, അവർ മാലാഖാമാരാണ്. എന്നാണ് ആന്ദ്രേസ് തന്റെ എക്‌സിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞത്. കൂടാതെ ഇസ്രയേൽ സർക്കാർ ഈ വിവേചനരഹിതമായ കൊലപാതകം അവസാനിപ്പിക്കേണ്ടതുണ്ട്, അതോടൊപ്പം മാനുഷിക സഹായം നിയന്ത്രിക്കുന്നത് നിർത്തുകയും വേണം. സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകേരെയും തോക്കിനിരയാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഭക്ഷണം യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നത് നിർത്തണം ‘ എന്നും ഇസ്രയേലിനെ തൻറെ മൂർച്ചയുള്ള വാക്കുകളാൽ കുറ്റപ്പെടുത്തുകയും ചെയ്തു.

തീരത്ത് ഇറങ്ങാൻ കഴിയുന്ന ബോട്ടുകൾ ഉപയോഗിച്ച് ഗാസയിലേക്ക് ഭക്ഷണമെത്തിക്കാൻ ആന്ദ്രേസ് യുഎഇയുമായി സഹകരിക്കുമെന്നാണ് മാർച്ചിൽ അമേരിക്കൻ വാർത്താ വെബ്‌സൈറ്റായ ആക്സിയോസ് പറഞ്ഞിരുന്നത്. സഹായത്തിനായി ഗാസയിൽ ഒരു തുറമുഖം നിർമ്മിക്കാനുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ പദ്ധതി നീണ്ടുപോയതിനാലാണ് ഈ ആശയം ഉടലെടുത്തത്. പ്രധാന ഇസ്രായേലി സൈനിക ഉപദേഷ്ടാവ് പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ അബുദാബിയിലേക്ക് സന്ദർശിക്കുകയും ചെയ്തിരുന്നു. സഹായമെത്തിക്കാനായി സൈപ്രസിനും ഗാസയ്ക്കും ഇടയിലുള്ള ഒരു മാർഗം ഉപയോഗിക്കാനാണ് അവർ ആഗ്രഹിച്ചിരുന്നത്.

സ്പാനിഷ് സംഘടനയായ ഓപ്പൺ ആംസുമായി സഹകരിച്ച് വേൾഡ് സെൻട്രൽ കിച്ചൺ, 2010 മുതൽ അവർ പിന്തുടരുന്ന രീതി ഉപയോഗിച്ച് ഗാസയെ സഹായിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഹെയ്തിയിലെ വലിയ ഭൂകമ്പം വ്യാപകമായ നാശത്തിന് കാരണമായപ്പോഴും, നിക്കരാഗ്വ, പ്യൂർട്ടോ റിക്കോ, ഉഗാണ്ട, കംബോഡിയ എന്നിവിടങ്ങളിൽ സഹായമെത്തിച്ചിരുന്നു. കൂടാതെ, 2022-ൽ റഷ്യയുടെ ആക്രമണസമയത്ത് യുക്രെയ്‌നുമായുള്ള അതിർത്തിയിൽ പോലും വേൾഡ് സെൻട്രൽ കിച്ചൺ വിജയകരമായി ഭക്ഷണം എത്തിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരം അനുസരിച്ച്, പ്രകൃതി ദുരന്തങ്ങളുടെയും മാനുഷിക പ്രതിസന്ധികളുടെയും ഏകദേശം 350 ദശലക്ഷത്തോളം വരുന്ന ഇരകൾക്ക് ഷെഫ് ഹോസെ ആന്ദ്രേസ് തയ്യാറാക്കിയ ഭക്ഷണം എത്തിച്ചിട്ടുണ്ട്.

‘മറ്റുള്ളവർ ദുരന്തത്തിൽ നിന്ന് അകന്നുപോകുമ്പോൾ, ആളുകളെ സഹായിക്കാൻ ദുരന്തത്തിലേക്ക് നീങ്ങുന്ന അത്ഭുതകരമായ വ്യക്തികൾ ഞങ്ങൾക്കിടയിലുണ്ട്. ഞങ്ങൾ ചെയ്യുന്നത് അത്ര വലിയ കാര്യമൊന്നുമല്ല ആളുകൾക്ക് ഞങ്ങളെ ഏറ്റവും ആവശ്യമുള്ള സമയത്ത് അവരെ സഹായിക്കാൻ അവിടെയെത്തുന്നുണ്ട് എന്ന് മാത്രമാണ് ഞങ്ങൾ ചെയുന്നത്. ഒരു മനുഷ്യന്റെ മോശം സമയങ്ങളിൽ കൂടെയുണ്ടാകാൻ നാം ശ്രദ്ധിക്കണം കാരണം പരസ്പരം താങ്ങാകാനും മികച്ചത് ആകാനുമുള്ള ശക്തി നമുക്ക് ഓരോരുത്തർക്കുമുണ്ട്’. എന്നാണ് ഹോസെ ആന്ദ്രേസ് പറയുന്നത്

21 വയസ്സുള്ളപ്പോൾ യുഎസിലേക്ക് എത്തിയ ഹോസെ ആന്ദ്രേസിന് ഇപ്പോൾ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ റെസ്റ്റോറൻ്റുകൾ ഉണ്ട്. വേൾഡ് സെൻട്രൽ കിച്ചണുമായുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ 2015-ൽ അദ്ദേഹത്തിന് ദേശീയ മാനവികത മെഡൽ നേടിക്കൊടുത്തു. കൂടാതെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഹോസെ ആന്ദ്രേസിൻ്റെ ഇത്തരം പ്രവർത്തനങ്ങളെ അഭിമാനത്തിൻ്റെയും അന്തസ്സിൻ്റെയും ഉറവിടമായാണ് സ്പെയിനിലുള്ളവർ കാണുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍