UPDATES

സിനിമ

ഇത്ര മനോഹരമായ സീന്‍ എന്തിന് ഒഴിവാക്കി? 96 ലെ ഡിലിറ്റഡ് സീന്‍ കണ്ടാല്‍ ചോദിക്കാതിരിക്കാനാവില്ല

ചിത്രത്തിന്റെ അണിയറക്കാരാണ് ചിത്രത്തില്‍ ഉപയോഗിക്കാതിരുന്ന ഈ രംഗം ഇപ്പോള്‍ പുറത്തുവിട്ടത്

                       

തൃഷ- വിജയ് സേതുപതി ജോടിയുടെ 96 സമ്മാനിച്ച ഹാംഗ് ഓവര്‍ ഇതുവരെ പ്രേക്ഷകരില്‍ നിന്നും വിട്ടുപോയിട്ടില്ല. റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും തിയേറ്റുകളില്‍ ഇപ്പോഴും 96 വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാമിന്റെയും ജാനുവിന്റെയും പ്രണയംപോലെ ഇയടുത്ത കാലത്ത് പ്രേക്ഷകരെ സ്വാധീനിച്ച മറ്റൊരു പ്രണയകഥയും കാണില്ല. സിനിമയിലെ ഓരോ രംഗവും ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. എന്നാല്‍ കണ്ട രംഗങ്ങള്‍ പോലെ അതിമനോഹരമായ ഒരു രംഗം ആ സിനിമയില്‍ നിന്നും സമയദൈര്‍ഘ്യം മൂലം വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ രംഗം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരിക്കുകയാണ് അണിയറക്കാര്‍. ശരിക്കും ഒരു സര്‍പ്രൈസ് രംഗം. ജാനുവിന്റെ കഥാപാത്രവുമായി ബന്ധമുള്ള ഒരാളെയാണ് ഈ രംഗത്തില്‍ കാണാനാവുക. ജനു എന്ന എസ് ജാനകി ദേവിക്ക് ആ പേര് മാതാപിക്കാള്‍ കാരണമായതാരാണോ ആ വ്യക്തിയാണ് ഈ രംഗത്തില്‍ ഉള്ളത്. വേറാരുമല്ല; സാക്ഷാല്‍ എസ് ജാനകി… ഈ രംഗം കണ്ടു നോക്കു…ഉറപ്പായും നിങ്ങള്‍ ചോദിക്കും; എന്തിന് ഈ സീന്‍ സിനിമയില്‍ നിന്നും കട്ട് ചെയ്തു കളഞ്ഞു…

Share on

മറ്റുവാര്‍ത്തകള്‍