UPDATES

സിനിമ

വയറ് നിറക്കുന്ന കരീബിയന്‍ രുചികള്‍, ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം – ജമൈക്കയുടെ സ്വന്തം ലെവി റൂട്ട്‌സിന്റെ ജീവിതം സിനിമയാകുന്നു

സംഗീതജ്ഞനും പാചകവിദഗ്ധനുമെല്ലാമാണ് ലെവി റൂട്ട്‌സ്.

                       

ജമൈക്കയുടെ സ്വന്തം റെഗ്ഗെ സംഗീതം ലോകത്താകെ സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത് പ്രധാനമായും ബോബ് മാര്‍ലിയിലൂടെയാണ്. ബോബ് മാര്‍ലി സംഗീതത്തേക്കാള്‍ വലിയ അതിന്റെ പ്രതീകമായി മാറി. പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും ചെറുത്തുനില്‍പ്പുകളുടേയും പ്രതീകമായി. റെഗ്ഗെയെ ഒരു സോസ് ആക്കിയാണ് ലെവി റൂട്ട്്‌സ് കരീബിയന്‍ ഭക്ഷണ സാമ്രാജ്യങ്ങളിലൊന്ന് പടുത്തുയര്‍ത്തിയത്. ഡ്രാഗണ്‍ ഡെന്‍ എന്ന ടിവി ഷോയിലൂടെ ലെവി റൂട്ട്‌സ് ശ്രദ്ധേയനായി. എന്നാല്‍ ഇപ്പോള്‍ ലെവി റൂട്ട്‌സിന്റെ ജീവിതം സിനിമയാക്കാനാണ് ബ്രിട്ടീഷ് ചലച്ചിത്ര പ്രവര്‍ത്തകരുടെ നീക്കം.

ബ്രിട്ടീഷ് സിനിമ പ്രവര്‍ത്തകരായ, എഴുത്തുകാരും നിര്‍മ്മാതാക്കളുമായ മെഗ് ലിയോനാഡും നിക്ക് മൂര്‍ക്രോഫ്റ്റുമാണ് ലെവി റൂട്ട്‌സിന്റെ അസാധാരണ ജീവിതസമരം സിനിമയാക്കുന്നത്. ഫിഷര്‍മാന്‍സ് ഫ്രണ്ട്‌സ് പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയരാണ് ഇവര്‍. വലിയ സാമ്പത്തികവിജയമാണ് യുകെ ബോക്‌സ് ഓഫീല്‍ ഫിഷര്‍മാന്‍സ് ഫ്രണ്ട്‌സ് നേടിയത്. യുകെയില്‍ നിന്ന് മാത്രം 7.2 മില്യണ്‍ പൗണ്ട് (66,07,44,000 ഇന്ത്യന്‍ രൂപ)

ഷൂ വാങ്ങാന്‍ പണമില്ലാതിരുന്ന, എഴുതാനും വായിക്കാനും അറിയില്ലായിരുന്ന ജമൈക്കന്‍ കുട്ടി 11ാം വയസിലേയ്ക്ക് ബ്രിട്ടനിലേയ്ക്ക് കുടിയേറി. മയക്കുമരുന്ന് കേസില്‍ ഒമ്പത് വര്‍ഷം തടവുശിക്ഷ കിട്ടി. ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തി 35 മില്യണ്‍ പൗണ്ട് (3,21,19,21,114.50 ഇന്ത്യന്‍ രൂപ) വില മതിക്കുന്ന ഒരു ഭക്ഷണ സാമ്രാജ്യമുണ്ടാക്കി. ഡ്രാഗണ്‍ ഡെനില്‍ പ്രത്യക്ഷപ്പെട്ട ശേഷമായിരുന്നു ഇത്. ജമൈക്കയിലും സൗത്ത് ലണ്ടനിലെ ബ്രിക്‌സ്ടണിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം പ്രധാനമായും.

സംഗീതജ്ഞനും പാചകവിദഗ്ധനുമെല്ലാമാണ് ലെവി റൂട്ട്‌സ്. നോട്ടിംഗ് ഹില്‍ കാര്‍ണിവലില്‍ റെഗ്ഗെ സോസ് വില്‍പ്പനയിലൂടെയാണ് ലെവി റൂട്ട്‌സ് 2007ല്‍ ഡ്രാഹണ്‍ ഹണ്ടിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ പ്രസിഡന്റ് മണ്ടേല പോലുള്ള റെഗ്ഗെ ഗാനങ്ങളിലൂടെ ശ്രദ്ധേയന്‍. ലക്കും ലഗാനുമില്ലാത്ത തെറിച്ച ജീവിതത്തില്‍ നിന്ന് റസ്താഫാരിയനിസത്തിലേയ്ക്കുള്ള വിശുദ്ധ പരിവര്‍ത്തനം. 1980കളിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ജയില്‍ ജീവിതം സംഗീതത്തെ തളര്‍ത്തി. മുത്തശിയുടെ കരീബിയന്‍ പാചകമാണ് ഷെഫ് ആകാനുള്ള പ്രേരണം ലെവി റൂട്ട്‌സിന് നല്‍കിയത്. റെഗ്ഗെ റെഗ്ഗെ ബ്രാന്‍ഡിന് ഇന്ന് 50ലധികം ഉല്‍പ്പന്നങ്ങള്‍ സ്വന്തമായുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍