UPDATES

സിനിമാ വാര്‍ത്തകള്‍

വര്‍ഗീയത ഇളക്കി വിടുന്നതായി ആരോപണം: ഭോജ് പുരി ചിത്രം ‘ബാബറി മസ്ജിദി’ന് നിരോധനം

കാവിയുടുത്ത ഹിന്ദു പുരോഹിതന്മാരും താടി വച്ച മുസ്ലീം പുരോഹിതന്മാരും തമ്മിലുള്ള സംഘര്‍ഷമടക്കം ദേവ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം കാണിക്കുന്നു.

                       

ബാബറി മസ്ജിദിന്റേയും അയോദ്ധ്യ തര്‍ക്കത്തിന്റേയും കഥ പറയുന്ന ഭോജ്പുരി ചിത്രം ബാബറി മസ്ജിദിന് സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. വര്‍ഗീയത ഇളക്കിവിടുന്നതായി ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതാദ്യമായാണ് ഒരു ഭോജ് പുരി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്.

കാവിയുടുത്ത ഹിന്ദു പുരോഹിതന്മാരും താടി വച്ച മുസ്ലീം പുരോഹിതന്മാരും തമ്മിലുള്ള സംഘര്‍ഷമടക്കം ദേവ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം കാണിക്കുന്നു. ഭോജ്പൂരി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന ഖേസരി ലാല്‍ യാദവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍