തളപതിക്ക് ശേഷം രജനീകാന്തിനേയും മമ്മൂട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി വീണ്ടുമൊരു മണിരത്‌നം ചിത്രം ഒരുങ്ങുന്നു. കാട്ര് വെളിയിടെയ്ക്ക് ശേഷമുള്ള മണിരത്‌നം ചിത്രം ഇതായിരിക്കുമെന്നും പുതിയ മെഗാ പ്രോജക്ടിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് മണിരത്‌നമെന്നുമാണ് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ശങ്കറിന്റെ 2.0ന്റ ചിത്രീകരണത്തിലാണ് നിലവില്‍ രജനി. അക്ഷയ്കുമാര്‍ അടക്കമുള്ളവര്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. ഇതിന് ശേഷം പാ രഞ്ജിത്തിന്റെ പേരിടാത്ത ചിത്രത്തില്‍ രജനി ജോയിന്‍ ചെയ്യും. കബാലിയ്ക്ക് ശേഷമുള്ള പാ രജ്ഞിത്തിന്റെ ചിത്രമാണിത്. ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ സമയം രണ്ട് ചിത്രങ്ങളില്‍ ജോലി ചെയ്യുന്ന പതിവ് ഏറെക്കാലമായി രജനീകാന്തിനില്ല. മണിരത്‌നത്തിന് വേണ്ടി ഈ പതിവ് മാറ്റുമോ അതോ ചിത്രം നീളുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
തളപതിയിലെ (1991) രംഗം: