UPDATES

വിദേശം

ചെങ്കടല്‍ പ്രക്ഷുബ്ദം ലോകം ആശങ്കയില്‍

ടെസ്‌ലയും വോള്‍വോയും നിര്‍മാണം നിര്‍ത്തി വയ്ക്കുന്നു

                       

ഹൂതി വിമതർ ചെങ്കടലിൽ നടത്തുന്ന അക്രമണങ്ങളും, അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രത്യാക്രമങ്ങളും മറ്റു ലോക രാജ്യങ്ങളിൽ ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ചെങ്കടലിനു ചുറ്റുമുള്ള ഈ സംഘർഷാവസ്ഥ ഷിപ്പിംഗ് ഷെഡ്യൂളുകൾ താറുമാറാക്കുന്നതിന് പുറമെ വിതരണ ശൃംഖലയെകൂടി കാര്യമായി ബാധിച്ചു തുടങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 79 ബാരലിന് മുകളിലെത്തിയതോടെ എണ്ണ വില 2% വർദ്ധിച്ചു, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 73.53 ഡോളറായും ഉയർന്നു. ഇന്ത്യയെയും വില വർദ്ധനവ് ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ കടൽ വാണിജ്യവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകളും ഉണ്ടായി തുടങ്ങുന്നുണ്ട്. സാധാരണഗതിയിൽ കടൽ മാർഗം കയറ്റുമതി ചെയ്യുന്ന ചരക്കുകൾക്ക് ഇൻഷുറൻസ് നൽകിയിരുന്ന ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനി തങ്ങളുടെ മറൈൻ ഇൻഷുറൻസ് നിർത്തി വച്ചു. കയറ്റുമതിക്കാർക്ക് ഉയർന്ന പ്രീമിയം അടയ്‌ക്കാൻ കഴിയുന്നതിനാൽ ഇൻഷുറൻസ് നൽകാൻ കമ്പനികളിൽ സർക്കാർ പ്രചോദനം നല്കണമെന്ന് ഫിയോ ഡയറക്ടർ ജനറൽ അജയ് സഹായ് പറയുന്നു. ആംസ്റ്റർഡാം-ഏഷ്യ റൂട്ടിൽ, യുദ്ധസാധ്യതയുള്ള പ്രീമിയങ്ങൾ ഡിസംബറിന്റെ തുടക്കത്തിൽ 0.1% മുതൽ നിലവിലെ 0.5 മുതൽ 0.7% വരെയായി വർദ്ധിച്ചു, പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ തുക ഇനിയും ഉയർന്നേക്കാം. നിലവിൽ ചെങ്കടലിലൂടെയുള്ള യാത്രക്ക് ബദലായി കേപ് ഓഫ് ഗുഡ് ഹോപ്പിലൂടെയാണ് ചരക്കുകൾ നീങ്ങി കൊണ്ടിരിക്കുന്നത്. തൽഫലമായി ചരക്കുകൾ എത്തിക്കാൻ വലിയ കാലതാമസമാണ് നേരിടുന്നത്. 14 മുതൽ 50 ദിവസം വരെ അധികമായി യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. ഈ സാഹചര്യം ഷിപ്പിംഗ് കമ്പനികളെ പ്രത്യേകിച്ച് എല്ലാ ആഴ്ചയും കണ്ടെയ്നർ ഷിപ്പിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളെയാണ് കൂടുതൽ ബാധിക്കുക. യാത്ര ദൈർഘ്യം മൂലം കപ്പലുകൾക്ക് രണ്ടാഴ്ചയിലധികം സമയം ആവശ്യമായി വരുന്നതോടെ കൃത്യ സമയത്തു സേവനങ്ങൾ എത്തിച്ചു നൽകാൻ കഴിയുന്നില്ല. ഷിപ്പിംഗിനായി മതിയായ കണ്ടെയ്‌നറുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, ഇതും പ്രതിസന്ധിക്ക് കാരണമായേക്കാം.

കാർ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ച് ടെസ്‌ലയും, വോൾവോയും

ചെങ്കടലിലെ സംഘർഷം രൂക്ഷമാകുന്ന മുറക്ക് നിർമ്മാതാക്കളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് യൂറോപ്പിൽ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് വാഹന നിർമ്മാതാക്കളായ ടെസ്‌ലയും (TSLA.O) ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാറും (VOLCARb.ST) അറിയിച്ചത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഏറ്റവും വേഗതയേറിയ പാതയായ സൂയസ് കനാൽ ഒഴിവാക്കിയുള്ള യാത്രക്ക് കൂടുതൽ കാലതാമസം നേരിടുന്നുണ്ട്. വസ്ത്രങ്ങൾ മുതൽ ഫോണുകൾ, കാർ ബാറ്ററികൾ വരെ എല്ലാം വഹിക്കുന്ന കപ്പലുകൾ ഈ യാത്ര ഒഴിവാക്കുന്നതുകൊണ്ടു തന്നെ കപ്പലുകളിലെ കണ്ടെയ്‌നറുകളുടെ ഷിപ്പിംഗ് ചെലവ് ഈ ആഴ്ച ഗണ്യമായി വർദ്ധിച്ചു. കയറ്റുമതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കിയേക്കാം. വിതരണ ശൃംഖലയിലെ ഈ വില വർധന കോവിഡ്-19 ൽ തളർന്നിരിക്കുന്ന ആഗോള സാമ്പത്തികത്തിന്റെ വീണ്ടെടുക്കലിനെ താളം തെറ്റിക്കും. ഉയർന്ന ഷിപ്പിംഗ് ചെലവുകളും കൂടുതൽ ചെലവേറിയ എണ്ണ വിലയും പണപ്പെരുപ്പത്തിനും സാദ്യതകളുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കണിക്കുന്നു. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം നടക്കുന്നത് സൂയസ് കനാൽ വഴിയാണ്. അതിനാൽ ഇത് സുഗമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ, വ്യാപാരത്തിനും വിലയ്ക്കും വളരെയധികം പ്രതിസന്ധികൾ സൃഷ്ട്ടിക്കും. ആഫ്രിക്കയുടെ തെക്കേ അറ്റത്ത് നിരവധി കപ്പലുകൾ തിരിച്ചുവിട്ടതിന് ശേഷം നിർമ്മണ വസ്തുക്കളുടെ അഭാവം ചൂണ്ടിക്കാട്ടി ബെർലിനിനടുത്തുള്ള ഫാക്ടറിയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 11 വരെ കാർ ഉൽപ്പാദനം നിർത്തിവയ്ക്കുമെന്ന് ടെസ്‌ല വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ചൈനയുടെ ഗീലിയുടെ (0175.HK) ഭൂരിഭാഗം ഉടമസ്ഥതയിലുള്ള വോൾവോ കാർ, ഗിയർബോക്‌സുകളുടെ ഡെലിവറി വൈകുന്നതിനാൽ അടുത്ത ആഴ്‌ച മൂന്ന് ദിവസത്തേക്ക് ബെൽജിയത്തിലെ ഗെന്റിലെ പ്ലാന്റിൽ ഔട്ട്‌പുട്ട് താൽക്കാലികമായി നിർത്തുമെന്ന് അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍