Continue reading “കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുത്തു”

" /> Continue reading “കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുത്തു”

"> Continue reading “കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുത്തു”

">

UPDATES

കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന്റെ സംരക്ഷണം കെപിസിസി ഏറ്റെടുത്തു

Avatar

                       

അഴിമുഖം പ്രതിനിധി

ചാവക്കാട് കോണ്‍ഗ്രസിന്റെ എ-ഐ ഗ്രൂപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഹനീഫയുടെ സംരക്ഷണം കെപിസിസി ഏറ്റെടുത്തു. ഹനീഫയുടെ കുടുംബത്തിനുവേണ്ടി കെപിസിസി സ്വരൂപിച്ച സഹായധനം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കൈമാറി. ഹനീഫയുടെ നാല് മക്കളുടെ പേരില്‍ 12.5 ലക്ഷം രൂപ വീതവും ഭാര്യയ്ക്കും ഉമ്മയ്ക്കും 10 ലക്ഷം രൂപ വീതവും സ്ഥിരനിക്ഷേപമായി കെപിസിസി നിക്ഷേപിച്ചു. ഹനീഫയുടെ കുടുംബത്തിന് ഇനിയും സഹായം കെപിസിസി നല്‍കുമെന്നും വിഎം സുധീരന്‍ പറഞ്ഞു. ഓഗസ്തിലാണ് വീട്ടുകാരുടെ മുന്നില്‍ വച്ച് എ ഗ്രൂപ്പുകാരനായ ഹനീഫ കൊല്ലപ്പെടുന്നത്. ഐ ഗ്രൂപ്പുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് എഗ്രൂപ്പുകാര്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ഹനീഫയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍