Continue reading “ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്”

" /> Continue reading “ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്”

"> Continue reading “ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്”

">

UPDATES

കായികം

ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്

                       

അഴിമുഖം പ്രതിനിധി

കോപ്പ അമേരിക്കയില്‍ രണ്ടാം ജയം ഉറപ്പിച്ചിറങ്ങിയ ബ്രസീല്‍ കൊളംബിയയുടെ മുന്നില്‍ ഒറ്റ ഗോളിന് വീണു. മത്സരത്തിനുശേഷം കളിക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ബ്രസീലിന്റെ ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് ബ്രസീലിന് തിരിച്ചടിയായി. 

36-ാം മിനിറ്റില്‍ ജെയ്‌സണ്‍ മുറിയോയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. അതേസമയം 57-ാം മിനിട്ടില്‍ ബ്രസീലിനു ലഭിച്ച അവസരം അവര്‍ പാഴാക്കുകയും ചെയ്തു. കടുത്ത പോരാട്ടമായിരുന്ന ആദ്യ പകുതിയില്‍ നടന്നത്. അവസാന മിനുട്ടുകളില്‍ കൊളംബിയയുടെ ഗോള്‍ പോസ്റ്റിലേക്ക് ബ്രസീല്‍ ഇരമ്പിക്കയറിയെങ്കിലും അവര്‍ക്ക് ഗോള്‍ വര ഭേദിക്കാനായില്ല.

ബ്രസീല്‍ കൊളംബിയക്കു മുന്നില്‍ കീഴടങ്ങുന്നത് 24 വര്‍ഷങ്ങള്‍ക്കുശേഷണാണ്. ഇതേ ടൂര്‍ണമെന്റില്‍ 1991-ല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ ബ്രസീലിനെ തോല്‍പ്പിച്ചത്.

ഗ്രൂപ്പില്‍ ബ്രസീലിന്റെ അടുത്ത മത്സരം നിര്‍ണായകമായി. വെനസ്വേലയുമായുള്ള അടുത്ത മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടാല്‍ ആദ്യ റൗണ്ടില്‍ തന്നെ ബ്രസീല്‍ പുറത്താകും. കൊളംബിയ ആകട്ടെ ഈ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചു. ആദ്യ മത്സരത്തില്‍ വെനസ്വേലയോട് പരാജയപ്പെട്ട കൊളംബിയക്ക് അടുത്ത മത്സരം പെറുവുമായിട്ടാണ്.

Share on

മറ്റുവാര്‍ത്തകള്‍