1983ല്‍ പിരിഞ്ഞ ശേഷം വിഖ്യാത പോപ്പ് സംഗീത ബാന്‍ഡായ അബ്ബ വീണ്ടും ഒരുമിക്കുന്നു. 1974നും 80നും ഇടയില്‍ ലോകത്ത് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടിയ ഒമ്പത് ഹിറ്റുകളാണ് സ്വീഡിഷ് ബാന്‍ഡ് ആയ അബ്ബ സ്വന്തം പേരില്‍ കുറിച്ചത്. കോടിക്കണക്കിന് റെക്കോഡുകള്‍ ലോകത്താകമാനം വിറ്റഴിച്ചു. രണ്ട് പുതിയ പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതായാണ് അബ്ബ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്. അവതാര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ ആല്‍ബം വരുന്നത്. ഡിസംബറില്‍ ടിവി പരിപാടിയിലൂടെ പാട്ടുകളിലൊന്നായ I Still Have Faith in You പുറത്തുവരും. എന്‍ബിസി, ബിബിസി ചാനലുകള്‍ ചേര്‍ന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക ടിവി ഷോ നിര്‍മ്മിക്കുന്നത്. തങ്ങള്‍ക്ക് പ്രായമായിട്ടുണ്ടാകാമെങ്കിലും പാട്ടുകള്‍ പുതിയതായിരിക്കുമെന്ന് അബ്ബ അവകാശപ്പെടുന്നു.
വായനയ്ക്ക്: https://goo.gl/LxVHEp
1979ല്‍ ലണ്ടനിലെ വെംബ്ലിയില്‍ അബ്ബയുടെ സംഗീത പരിപാടി – വീഡിയോ: