April 19, 2025 |
Share on

പ്രളയബാധിത വിദ്യാര്‍ഥികള്‍ക്ക് ജെയിന്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ 25മുതല്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആഞ്ഞടിച്ച പ്രളയം മൂലം ബാധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസില്‍ പ്രവേശനം ലഭിച്ച പ്രളയബാധിത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ 25മുതല്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രളയം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന്റെ കണക്ക് സഹിതം വിദ്യാര്‍ഥിയുടെ വീട് ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ എംഎല്‍എയുടെയോ ജില്ലാ കളക്ടറുടെയോ സാക്ഷ്യപത്രവുമായാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. യൂണിവേഴ്‌സിറ്റി നിശ്ചയിക്കുന്ന കമ്മിറ്റിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. വിദ്യാര്‍ഥിയുടെ പഠനനിലവാരം, രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി എന്നിവ കണക്കിലെടുത്തായിരിക്കും കമ്മിറ്റി സ്‌കോളര്‍ഷിപ്പ് തുക നിശ്ചയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×