UPDATES

കായികം

2016ലെ മികച്ച ഗോള്‍: ഫിഫയുടെ പുസ്‌കാസ് പുരസ്‌കാരം മൊഹമ്മദ് ഫെയ്‌സ് സുബ്രിക്ക്

2016 ഫെബ്രുവരി 16ന്‌റെ മത്സരത്തില്‍ പഹാംഗ് ക്ലബിനെതിരെയായിരുന്നു ശ്രദ്ധേയമായ ഗോള്‍.

                       

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുസ്കാസ് പുരസ്‌കാരം മലേഷ്യന്‍ ക്ലബായ പെനാംഗിന്‌റെ താരം മൊഹമ്മദ് ഫെയ്‌സ് സുബ്രിക്ക്. മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ 35 അടി അകലെ നിന്നെടുത്ത ലോങ് റേഞ്ച് ഫ്രീകിക്കിലെടുത്ത ഗോളാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്.

2016 ഫെബ്രുവരി 16ന്‌റെ മത്സരത്തില്‍ പഹാംഗ് ക്ലബിനെതിരെയായിരുന്നു ശ്രദ്ധേയമായ ഗോള്‍. ഫിഫ.കോം വെബ്‌സൈറ്റില്‍ വോട്ട് രേഖപ്പെടുത്തിയവരാണ് മികച്ച ഗോള്‍ കണ്ടെത്തിയത്. നേരത്തെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ (2009), നെയ്മര്‍ (2011), ഹാമസ് റോഡ്രിഗസ് (2014) തുടങ്ങിയവരെല്ലാം പുസ്‌കാസ് പുരസ്‌കാരം നേടിയിട്ടുണ്ട്.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍