UPDATES

സിനിമ

ആദ്യ ദിനം 50 കോടി, 100 കോടിയിലെത്താന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍; പ്രവചനം ശരിയായാല്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോളിവുഡ് ബോക്‌സ് ഓഫീസിലെ ചരിത്രമാകും

കളക്ഷന്‍ നേട്ടത്തില്‍ 2018 ല്‍ മുന്നില്‍ നില്‍ക്കുന്ന രാജ്കുമാര്‍ ഹിറാനിയുടെ സഞ്ജുവിനെ ആമിര്‍ ചിത്രം പിന്തള്ളുമെന്നാണ് വിലയിരുത്തല്‍

                       

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോളിവുഡില്‍ പുതിയ ചരിത്രം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രം ആദ്യ ദിവസം തന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ ഒരു ബോളിവുഡ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ സ്വന്തമാക്കും. മാത്രമല്ല, അടുത്ത രണ്ടോ മൂന്നോ ദിവസം കൊണ്ട് ആമിര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍ എത്തുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മിച്ചിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പറയുന്ന ആക്ഷന്‍-അഡ്‌വെന്‍ച്വര്‍ ചിത്രത്തില്‍ ആമിറിനെയും ബച്ചനെയും കൂടാതെ കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ്, ലോയ്ഡ് ഓവന്‍ മൊഹമ്മദ് സീഷാന്‍ അയൂബ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

കളക്ഷന്‍ നേട്ടത്തില്‍ 2018 ല്‍ മുന്നില്‍ നില്‍ക്കുന്ന രാജ്കുമാര്‍ ഹിറാനിയുടെ സഞ്ജുവിനെ ആമിര്‍ ചിത്രം പിന്തള്ളുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ഗിരീഷ് ജോഹര്‍ പറയുന്നത്. ചിത്രം ആദ്യ ദിനം തന്നെ 50 കോടി നേടുമെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 100 കോടിയില്‍ എത്തുമെന്നും ജോഹര്‍ പറയുന്നു. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി ഒരേ സമയം തിയേറ്റുകളില്‍ എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ റിലീസ് ദിവസം തന്നെ 50 കോടി സ്വന്തമാക്കും. അതേ രീതിയില്‍ തന്നെ മുന്നോട്ടു പോവുകയാണെങ്കില്‍ അടുത്ത രണ്ടോ മൂന്നോ ദിവസം കൊണ്ട് 100 കോടിയിലും എത്തും; ജോഹര്‍ പറയുന്നു. 7,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒന്നും തന്നെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിനൊപ്പം ഒപ്പം റിലീസ് ചെയ്യുന്നില്ല എന്നതും കളക്ഷന്‍ നേട്ടത്തിന് സഹായകരമാകുമെന്ന് ജോഹര്‍ പറയുന്നു. പ്രശസ്ത ഹോളിവുഡ് സിനിമ സീരിസായ പൈറേറ്റ്‌സ് ഓഫ് കരീബിയനുമായി സാമ്യത പറയുന്നത് പ്രമുഖ നഗരങ്ങളില്‍ ചിത്രത്തെ ഏതെങ്കിലും തരത്തില്‍ ബാധിച്ചേക്കാമെങ്കിലും ചെറുകിട നഗരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഈ പ്രശ്‌നം ഉണ്ടാകില്ലെന്നും തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ അവിടുത്തെ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായയിരിക്കുമെന്നും ട്രേഡ് അനലിസ്റ്റ് പറയുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ആമിര്‍ ഖാന്‍ തന്നെയായിരിക്കുമെന്നും ഇവര്‍ പറയുന്നു. ആമിര്‍ ചിത്രങ്ങളോട് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. അത് തകര്‍ക്കുന്നില്ലെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ ആമിര്‍ ഖാന്‍ ചിത്രങ്ങളുടെ ചരിത്രം എന്നതും തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്‌ ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. ആമിറിന് ഒപ്പം അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നീ പേരുകളും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുമെന്നും ഇവര്‍ കണക്കുക്കൂട്ടുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍