UPDATES

സിനിമാ വാര്‍ത്തകള്‍

ലോക റെക്കോര്‍ഡിട്ട് 662 ചാപ്ലിന്മാര്‍ ഒരേ വേദിയില്‍

ലിറ്റില്‍ ട്രംപിലെ കഥാപാത്രത്തിന്റെ രൂപത്തില്‍ യൂറോപ്പിലെ അദ്ദേഹത്തിന്റെ ആരാധകര്‍

                       

662 ചാര്‍ലി ചാപ്ലിന്മാര്‍ ഒരേ വേദിയില്‍ അണിനിരന്നാല്‍ എങ്ങനെയിരിക്കും? എന്നാല്‍ പടിഞ്ഞാറന്‍ സ്വിറ്റ്സര്‍ലന്റില്‍ കഴിഞ്ഞ ഞായറാഴ്ച അങ്ങനെയൊരു അത്ഭുതം സംഭവിച്ചു. ചാപ്ലിന്റെ ലോകോത്തര ചിത്രങ്ങളില്‍ ഒന്നായ ലിറ്റില്‍ ട്രംപിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് യൂറോപ്പിലെ അദ്ദേഹത്തിന്റെ ആരാധകര്‍ അവിടെ എത്തിയത്.

വിവിധ പ്രായത്തിലുള്ള ആരാധകരെല്ലാം ആ പ്രശസ്ത കുള്ളന്‍ കഥാപാത്രത്തെ അനുസ്മരിപ്പിച്ച്, കറുത്ത ജാക്കറ്റും ഷൂസും ബൗളര്‍ ഹാറ്റും ടൂത്ത്ബ്രഷ് മീശയും ഊന്നുവടിയും അണിഞ്ഞിരുന്നു.

പടിഞ്ഞാറന്‍ സ്വിറ്റസര്‍ലന്റിലെ കോര്‍സിയര്‍-സുര്‍-വേവെയിലുള്ള ചാപ്ലിന്‍ മ്യൂസിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇതിലും കൂടുതല്‍ ചാപ്ലിന്‍ വേഷധാരികള്‍ നേരത്തെയും ഒത്തുകൂടിയുണ്ടാകാമെങ്കിലും ഒരു നിയമ ഉദ്യോഗസ്ഥന്‍ ഔദ്ധ്യോഗികമായി സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ വലിയ ഒത്തുകൂടല്‍ ഇതാണെന്ന് മ്യൂസിയത്തിന്റെ വക്താവ് ആനിക് ബാര്‍ബെസാറ്റ്-പെറിന്‍ എഎഫ്പിയോട് പറഞ്ഞു.

1977 ഡിസംബര്‍ 25ന് തന്റെ 88-ാം വയസില്‍ ചാപ്ലിന്‍ അന്തരിച്ചത് കോര്‍സിയര്‍-സുര്‍-വേവെയില്‍ വച്ചായിരുന്നു. അദ്ദേഹം തന്റെ അവസാനകാലം ചിലവഴിച്ചതും ഇവിടെയാണ്.

2016 ഏപ്രില്‍ 16നാണ് ഇവിടെ ചാപ്ലിന്‍ ലോക മ്യൂസിയം ആരംഭിച്ചത്. മ്യൂസിയത്തിന് ഒരു വര്‍ഷം തികഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു കൂട്ടായ്മ ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏകദേശം മൂന്ന് ലക്ഷം പേര്‍ മ്യൂസിയം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Share on

മറ്റുവാര്‍ത്തകള്‍