Continue reading “ഡല്‍ഹിയിലും ഹൈദരാബാദിലും കനത്തമഴ”
" /> Continue reading “ഡല്‍ഹിയിലും ഹൈദരാബാദിലും കനത്തമഴ” ">അഴിമുഖം പ്രതിനിധി
രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കനത്തമഴ. ഹൈദരാബാദില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയും ഗുരുഗ്രാമും റോഡുകളില്‍ വെള്ളം നിറഞ്ഞ് കനത്ത ഗതാഗതക്കുരുക്കിലാണ്. ഇന്ത്യയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ ഇന്നു നടത്താനിരുന്ന സന്ദര്‍ശനങ്ങള്‍ കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ചു. അധികൃതരുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത്രയധികം ഗതാഗതക്കുരുക്ക് ഉണ്ടായതെന്നാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ 12 മണിക്കൂറോളം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഡല്‍ഹി -ഗുരുഗ്രാം എപ്പോഴും തിരക്കുള്ള റോഡാണ്. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തിലും മണിക്കൂറുകള്‍ നീണ്ടു നിന്ന ഗതാഗതക്കുരുക്ക് ജനങ്ങളെ വലച്ചിരുന്നു.