താരിക് പഞ്ച, ജുവാന്‍ പാബ്ലോ സ്പിനെറ്റോ
(ബ്ലൂംബര്‍ഗ്)
അഞ്ചുദശാബ്ദമായി ഇതാണ് നടക്കുന്നത്. ലോകകപ്പില്‍ കളിക്കുന്നവരുടെ മുഖങ്ങള്‍ അടങ്ങിയ സ്റ്റിക്കറുകള്‍ സോക്കര്‍ ആരാധകര്‍ പായ്ക്കറ്റ് പൊട്ടിച്ച് എടുക്കും.
എന്നാല്‍ ഈ വര്ഷം കാര്യങ്ങള്‍ വ്യത്യസ്തമാണ്. സ്റ്റിക്കറുകള്‍ ശേഖരിക്കുന്നവര്‍ സംതൃപ്തരല്ല.
ആദ്യമായാണ് ലയണല്‍ മെസ്സി, ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിങ്ങനെയുള്ള താരങ്ങളോടൊപ്പം ചില പ്രദേശങ്ങളിലെ ആരാധകര്‍ക്ക് ലോകകപ്പ് സ്പോണ്‍സര്‍മാരുടെ ലോഗോകളുടെ സ്റ്റിക്കറുകളും ലഭിക്കുന്നുണ്ട്. ബ്രസീലില്‍ എല്ലാ ലോകകപ്പ് വര്‍ഷവും ഒരു സ്റ്റിക്കര്‍ ശേഖരണം തന്നെ നടക്കാറുണ്ട്. ബ്രസീലിലെ ദേഷ്യം പിടിച്ച ആരാധകരോട് അവരുടെകയ്യിലെ അനാവശ്യ സ്പോണ്‍സര്‍ സ്റ്റിക്കറുകള്‍ മാറ്റിവാങ്ങിക്കോളൂ എന്ന് പറഞ്ഞിട്ടുണ്ട്.
“നിങ്ങള്‍ പണം കൊടുക്കുന്നത് ലോകകപ്പിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കാനാണ്, അല്ലാതെ ലോകകപ്പിലെ പരസ്യങ്ങള്‍ ഓര്‍മ്മിക്കാനല്ല”, 28 കാരനായ ബെര്‍ണാര്‍ഡോ പറയുന്നു. അയാള്‍ നിന്നിരുന്ന റിയോ ഡി ജനീറോയിലെ മാളിന് മുന്നില്‍ എന്നും സ്റ്റിക്കറുകള്‍ പരസ്പരം മാറ്റിയെടുക്കാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്. “അത് തെറ്റാണ്. അവര്‍ക്ക് വേണമെങ്കില്‍ ലോകകപ്പുമായി ബന്ധമുള്ള കോച്ചുമാരുടെയൊ മറ്റോ ചിത്രങ്ങള്‍ കൊടുക്കാമായിരുന്നു. എന്നാല്‍ അവര്‍ക്ക് മാത്രം പ്രയോജനം കിട്ടുന്ന പരസ്യമാണ് അവര്‍ ഉള്‍പ്പെടുത്തിയത്.”
മോഡേണ എന്ന ഇറ്റലി കേന്ദ്രമായ പനിനി ഗ്രൂപ്പാണ് 1970 മുതല്‍ മെക്സിക്കോയില്‍ സ്ടിക്കറുകള്‍ വില്‍ക്കുന്നത്. ബ്രസീലില്‍ അഞ്ചുസ്ടിക്കറുകള്‍ ഉള്ള ഒരു പാക്കറ്റിന് ഒരു റീല്‍ ആണ് വില. ഈ ശേഖരം പൂര്‍ണ്ണമാക്കാന്‍ 649 സ്റ്റിക്കറുകള്‍ വേണം. നാലുറീലിന് ഒരു സ്റ്റിക്കര്‍ വില്‍ക്കുന്ന വഴിയോരകച്ചവടക്കാരുമുണ്ട്.
സോക്കറിന്റെ നടത്തിപ്പുകാരായ ഫിഫയുമായി പനിനി രണ്ടു ടൂര്‍ണമെന്റ് ഉടമ്പടികളിലെത്തിയിട്ടുണ്ട്.
സ്റ്റിക്കര്‍ ശേഖരിക്കുന്നവര്‍ക്ക് അയച്ച ഈമെയിലില്‍ പനിനി പറയുന്നത് ലോകത്തിലാകമാനം ഈ ആല്‍ബങ്ങള്‍ ഫ്രീയായി എത്തിക്കാന്‍ വേള്‍ഡ്കപ്പിന്റെ ഗ്ലോബല്‍ സ്പോണ്‍സര്‍മാര്‍ സഹായിച്ചുവെന്നാണ്.
കൊക്കക്കോള, അഡിഡാസ് എന്നിവരോക്കെയാണ് ഫിഫയുടെ പ്രധാന ഫണ്ടിംഗ് ഉറവിടങ്ങള്‍. അവര്‍ ലോകകപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വര്ഷം 404 മില്യന്‍ ഡോളറാണ് ചെലവഴിച്ചത്.
ബ്രസീലിനെപോലെയുള്ള ആരാധകര്‍ കരുതുന്നത് പനിനിയുടെ പരസ്യങ്ങള്‍ക്ക് വേണ്ടി പണം കൊടുക്കേണ്ടിവരുന്നത് തെറ്റാണെന്നാണ്. എന്നാല്‍ പനിനി പറയുന്നത് അത്തരം സ്ടിക്കറുകള്‍ കൂടിയുണ്ടെങ്കിലേ 649 എന്ന സംഖ്യ പൂര്‍ത്തിയാകൂ എന്നാണ്. എങ്കിലുംസ്പോണ്‍സര്‍മാരുടെ ചിത്രങ്ങള്‍ വേണ്ട എന്ന് കരുതുന്നവര്‍ക്ക് ഫ്രീയായി പനിനി മറ്റു ചിത്രങ്ങള്‍ നല്‍കാന്‍ തയ്യാറാണ്.
പനിനി ശേഖരിക്കുന്നവരോട് ചേരാന്‍ സ്പോണ്‍സര്‍മാര്‍ക്ക് ഒരു അവസരം കിട്ടിയിരിക്കുന്നു എന്നാണ് ഫിഫയുടെ വാദം.
തന്റെ മൂന്നരവയസുകാരന്‍ കൊച്ചുമകനോടോത്ത് ആല്‍ബം തയ്യാറാക്കുന്ന ബ്രസീലിയന്‍ പ്രസിഡന്റ്റ് ദില്മ റൂസഫും പഴയ തരം ലളിതമായ ആല്‍ബങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ്.
ബെസ്റ്റ് ഓഫ് അഴിമുഖം |
ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും അവരുടെ സ്പോണ്‍സര്‍മാരുടെയും ചിത്രങ്ങള്‍ക്ക് പുറമേ പനിനി ചിത്രങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് സ്റ്റേഡിയങ്ങളുടെയും മസ്കോട്ടുകളുടെയും ഒഫീഷ്യല്‍ ബോളിന്റെയും ചിത്രങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
ലോകകപ്പ് തുടങ്ങുന്നതിനു മുന്പ് തന്നെ ആല്‍ബം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ബ്രസീലിലെ ആരാധകര്‍.