വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി മരിച്ചതായി സൗദി അറേബ്യ സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെയാണ് മരിച്ചത് എന്നത് സംബന്ധിച്ച് തെളിവ് നല്‍കാന്‍ സൗദി തയ്യാറാകണമെന്ന് യുകെയും ഫ്രാന്‍സും ജര്‍മ്മനിയും ആവശ്യപ്പെട്ടു. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുര്‍ക്കിയിലെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ ഒക്ടോബര്‍ രണ്ടിനെത്തിയ ഖഷോഗി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു എന്നാണ് പരസ്പരവിരുദ്ധമായ നിരവധി വാദങ്ങള്‍ക്ക് ശേഷം സൗദി വിശദീകരിക്കുന്നത്. പക്ഷെ അപ്പോളും ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തു എന്ന ചോദ്യം അവശേഷിക്കുന്നുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗിയെ സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരം 15 അംഗ സൗദി ദൗത്യസംഘം കൊലപ്പെടുത്തി എന്നാണ് തുര്‍ക്കിയുടെ ആരോപണം. ഖഷോഗി കോണ്‍സുലേറ്റില്‍ നിന്ന് പുറത്തുപോയി എന്നാണ് സൗദി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഖഷോഗി മരിച്ചതായുള്ള സൗദിയുടെ സമ്മതവും സല്‍മാനുമായി അടുപ്പമുള്ള ഉന്നത സൈനിക, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കിയതും തുര്‍ക്കിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്.
ഖഷോഗിക്ക് എന്താണ് സംഭവിച്ചത്, അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച സത്യം തുറന്നുകാട്ടുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്്. സൗദിക്ക് മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി തുടരുകയുമാണ്. ഉന്നത ഉദ്യോഗസ്ഥരെ പഴി ചാരി, സല്‍മാന് നേരെയുള്ള ആരോപണം വഴിതിരിച്ചുവിടാനാണ് ഇപ്പോള്‍ സൗദി ശ്രമിക്കുന്നത്. സല്‍മാന്‍ രാജകുമാരന് ഇത് സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ആദെല്‍ അല്‍ ജുബൈര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ നടത്തിയ കൊലപാതകമാണിത്. ഖഷോഗിയെ കോണ്‍സുലേറ്റില്‍ വധിച്ചത് തെറ്റാണ്. അത് മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. ഖഷോഗിയുടെ മകന്‍ സലായെ ഫോണില്‍ ബന്ധപ്പെട്ട് സല്‍മാന്‍ രാജാവും ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുമായി അടുപ്പമുള്ളവരുടെ ദുഖത്തില്‍ പങ്കുചേരുന്നു. അവരുടെ വേദന മനസിലാക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമാ നടപടിയുണ്ടാകും – സൗദി മന്ത്രി പറഞ്ഞു. ഖഷോഗിയെ അനുനയിപ്പ്ച്ച് റിയാദിലേയ്്ക്ക് കൊണ്ടുവരാനായിരുന്നു പദ്ധതിയെന്നും ഖഷോഗി വഴങ്ങുന്നില്ലെങ്കില്‍ വിട്ടയയ്ക്കാനായിരുന്നു തീരുമാനമെന്നും സൗദി പറയുന്നു. അതേസമയം അല്‍ ജുബെയ്‌റിനോട് സംസാരിച്ച യുകെ വിദേശകാര്യ സെക്രട്ടറി ജെറിമി ഹണ്ട് പറഞ്ഞത്, കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല എന്നാണ്.
പാശ്ചാത്യ ഗവണ്‍മെന്റുകള്‍ കൊലപാതകം സംബന്ധിച്ച് തുര്‍ക്കിയുടെ പൂര്‍ണമായ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. ഇത് വന്നതിന് ശേഷമേ സൗദിക്കെതിരെ ഉപരോധമടക്കം എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കൂ. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, കാനഡ എന്നിവ സൗദിയുടെ വിശദീകരണത്തെ വിമര്‍ശിച്ചു. രണ്ടാഴ്ചയായി വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വാദങ്ങളാണ് ഖഷോഗിയുടെ കാര്യത്തില്‍ സൗദി ഉന്നയിച്ചുകൊണ്ടിരുന്നത്. സൗദിക്ക് ഇനി ആയുധങ്ങള്‍ നല്‍കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞത്. സൗദിയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് യുകെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് ബിബിസി അഭിമുഖത്തില്‍ പറഞ്ഞു. തുര്‍ക്കിയുടെ അന്വേഷണത്തെ പിന്തുണക്കുന്നതായും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഡൊമിനിക് റാബ് പറഞ്ഞു. സൗദിക്ക് ഇനി ആയുധങ്ങള്‍ നല്‍കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞത്. സൗദിയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് യുകെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് ബിബിസി അഭിമുഖത്തില്‍ പറഞ്ഞു. തുര്‍ക്കിയുടെ അന്വേഷണത്തെ പിന്തുണക്കുന്നതായും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഡൊമിനിക് റാബ് പറഞ്ഞു.