യെമനെതിരെയുള്ള സൗദി അറേബ്യയുടെ യുദ്ധ മോഹത്തിന് തിരച്ചടി. അമേരിക്കന്‍ മിലറ്ററിയുടെ സഹായം നല്‍കേണ്ടതില്ലെന്നാണ് യുഎസ് സെനറ്റ് വോട്ട് അഭിപ്രായം. യെമനെതിരെയുള്ള സൗദിയുടെ യുദ്ധത്തിന് സഹായം വേണ്ടന്നാണ്, സെനറ്റിലെ 56 പേരില്‍ 41 പേരും സെനറ്റില്‍ വോട്ട്് ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് സെനറ്റിന്റെ തീരുമാനം.
സാധാരണ സെനറ്റിലെ ശക്തമായ ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന് പ്രസിഡന്റിന്റെ പ്രത്യേക യുദ്ധ അധികാരം പ്രയോഗിക്കാന്‍ സാധ്യത കുറവാണ്. യെമനിലെ സാധാരണക്കാരുള്‍പ്പടെ ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും രാജ്യം ദാരിദ്രത്തിലേക്ക് കൂപ്പുകൂത്തുകയും ചെയ്യുന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു സൗദിയുടെ ആക്രമണങ്ങള്‍. നാലുവര്‍ഷമായി സൗദി,യെമനില്‍ നടത്തുന്ന ആക്രമങ്ങള്‍ക്കുള്ള ശക്തമായ സന്ദേശമാണ് യുഎസ് സെനറ്റിന്‍േത്.
ഖഷോഗി വധിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സൗദി രാജ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ സെനറ്റിലെ ഇരു കക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. പ്രത്യേക റിവ്യൂവില്‍ ഖഷോഗിയെ വധത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് കുറ്റക്കാരെനന്ന് സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
സല്‍മാന്‍ രാജകുമാരന് ശക്തമായ പിന്തുണയാണ് ട്രംപ് നല്‍കുന്നത്. ഖഷോഗിയെ വധിക്കാന്‍ നിര്‍ദ്ദേശം സല്‍മാനാണ് നല്‍കിയത് എന്ന് യുഎസ് ചാര സംഘടന സിഐഎയുടെ കണ്ടെത്തല്‍ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കൊലപാതകത്തില്‍ ആ രാജ്യത്തെ നിയമവഴിയില്‍ കൊണ്ടുവന്ന് ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനേക്കാള്‍ പ്രധാനം എണ്ണ ഉല്‍പ്പാദനവും ആയുധ ഇടപാടുകളും മേഖലയിലെ രാഷ്ട്രീയ സ്വാധീനവുമാണ് എന്ന് ട്രംപ് കരുതുന്നത്.
https://www.azhimukham.com/foreign-mohammed-bin-salman-crown-prince-saudi-arabia-ordered-to-kill-jamal-khashoggi/