UPDATES

വിദേശം

ഉത്തരകൊറിയയിലും തിരഞ്ഞെടുപ്പ് നടന്നു, കിം ജോങ് ഉന്‍ മാത്രം ജയിക്കുന്ന തിരഞ്ഞെടുപ്പ്

സ്ഥാനാര്‍ത്ഥിയുടെ പേരിന് മുകളില്‍ കുറുകെ വരച്ച് എതിര്‍പ്പ് രേഖപ്പെടുത്താന്‍ വകുപ്പുണ്ടെങ്കിലും ഇത് ആരും ചെയ്യാറില്ല എന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

                       

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോളും കൃത്യമായി തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. ഇന്ന് ആ തിരഞ്ഞെടുപ്പ് നടന്നു. സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്. പക്ഷെ ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇതില്‍ ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി മാത്രമേ ജയിക്കുകയുള്ളൂ എന്നതാണ്. ചുവന്ന ബാലറ്റ് പേപ്പറില്‍ ഒരു അംഗീകൃത പേര് മാത്രമേ ഉണ്ടാകൂ. കിം ജോങ് ഉന്നിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റേയും മുത്തച്ഛനും ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്ര സ്ഥാപകനുമായ കിം ഇല്‍ സുങിന്റേയും ഫോട്ടുകളുണ്ട്.

സ്ഥാനാര്‍ത്ഥിയുടെ പേരിന് മുകളില്‍ കുറുകെ വരച്ച് എതിര്‍പ്പ് രേഖപ്പെടുത്താന്‍ വകുപ്പുണ്ടെങ്കിലും ഇത് ആരും ചെയ്യാറില്ല എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ തവണ പോള്‍ ചെയ്തത് 99.97 ശതമാനം വോട്ട്.

വായനയ്ക്ക്: https://www.ndtv.com/world-news/as-north-korea-holds-elections-there-could-be-only-one-winner-2005421?pfrom=home-topstories

Related news


Share on

മറ്റുവാര്‍ത്തകള്‍