UPDATES

വിദേശം

ന്യൂയോര്‍ക്ക് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൗദി സഹോദരിമാര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല

സൗദി സഹോദരിമാരുടെ ഭൂതകാലവും അവര്‍ ന്യൂയോര്‍ക്കിലെത്തിയ സാഹചര്യവുമെല്ലാം ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ചീഫ് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. 2017 നവംബര്‍ 30നാണ് വിര്‍ജിനിയയിലെ ഫെയര്‍ഫാക്‌സിലുള്ള കുടുംബത്തെ സഹോദരിമാര്‍ അവസാനമായി കണ്ടത്.

                       

ന്യൂയോര്‍ക്ക് നഗരത്തില്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് സൗദി സഹോദരിമാര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ വിമുഖരായിരുന്നു എന്ന് പൊലീസ് പറയുന്നുറിപ്പോര്‍ട്ട്. ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 വയസുകാരിയായ താലിയ, 22കാരിയായ രോതാന ഫരിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഒക്ടോബര്‍ 24ന് ഹഡ്‌സണ്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. മരണകാരണം വ്യക്തല്ല. എന്തെങ്കിലും തരത്തില്‍ അക്രമം നടന്നതിന്റെ തെളിവുകള്‍ ഇവരുടെ ശരീരത്തിലില്ല എന്നാണ് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചത്. എന്നാല്‍ ഇത്തരം സാധ്യതകളുള്‍പ്പടെ അന്വേഷിക്കുന്നുണ്ട്. ജീവനോടെയാണ് ഇരുവരും വെള്ളത്തിലെത്തിയത് എന്ന കാര്യം വ്യക്തമാണ്.

സൗദി സഹോദരിമാരുടെ ഭൂതകാലവും അവര്‍ ന്യൂയോര്‍ക്കിലെത്തിയ സാഹചര്യവുമെല്ലാം ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ചീഫ് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. 2017 നവംബര്‍ 30നാണ് വിര്‍ജിനിയയിലെ ഫെയര്‍ഫാക്‌സിലുള്ള കുടുംബത്തെ സഹോദരിമാര്‍ അവസാനമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ നിന്ന് പലായനം ചെയ്ത ഇവര്‍ യുഎസില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ഓഗസ്റ്റ് 23നാണ് ഇവരെ കാണാതായെന്ന് പരാതി വരുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഇവര്‍ നഗരത്തിലെത്തിലയത്. ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയു ഭക്ഷണം കഴിക്കുകയും ഇവരുടെ പതിവാണ്. ഇങ്ങനെ അവരുടെ പണം തീര്‍ന്നുതുടങ്ങി. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതില്‍ സൗദിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നതിന് പിന്നാലെയാണ് സംഭവം.

Share on

മറ്റുവാര്‍ത്തകള്‍