UPDATES

വിദേശം

മിഷേല്‍ ഒബാമയ്ക്ക് സൗദി വക 90 ലക്ഷം രൂപ വില വരുന്ന വജ്ര നെക്ലേസ് കിട്ടിയെന്ന് വെളിപ്പെടുത്തല്‍

ഒബാമയുടെ വൈറ്റ് ഹൌസ് സംഘത്തിനും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വജ്ര സ്വര്‍ണ്ണാഭരണങ്ങൾ സമ്മാനമായി നൽകി

                       

ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയ്ക്ക് 132,000 ഡോളര്‍ (ഏകദേശം 90 ലക്ഷം രൂപ) വില വരുന്ന വജ്ര നെക്ലേസ് സൗദി ഭരണകൂടം സമ്മാനമായി നൽകി. കൂട്ടത്തില്‍ ഒബാമയുടെ പെൺകുട്ടികൾക്കും കിട്ടി ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍. അത് ഏകദേശം 190,000 ഡോളര്‍ വിലവരും. ഒബാമയുടെ പ്രസംഗ എഴുത്തുകാരൻ ബെൻ റോഡ്സ് തന്റെ ‘വേൾഡ് ആസ് ഇറ്റ് ഈസ്’ എന്ന പുസ്തകത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

സൗദി അറേബ്യ ഒബാമയുടെ വൈറ്റ് ഹൌസ് സംഘത്തിനും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വജ്ര സ്വര്‍ണ്ണാഭരണങ്ങൾ സമ്മാനം ആയി നൽകിയെന്നും ബെൻ റോഡ്സ് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ഒബാമ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം 2009ൽ സൗദി അറേബ്യ സന്ദർശിച്ചപ്പോഴാണ് സമ്മാനങ്ങൾ ലഭിച്ചത് എന്നാണ് പുസ്തകത്തിൽ പറയുന്നത്. സൗദിയിലെ താമസ സ്ഥലത്തു എത്തി മുറികൾ തുറന്നപ്പോൾ അതില്‍
വജ്ര സ്വർണ ആഭരണങ്ങളുടെ പെട്ടികൾ ഉണ്ടായിരുന്നു. ഒബാമ തന്റെ കെയ്റോ സന്ദർശനത്തിന് ശേഷം ആണ് സൗദിയിലേക്ക് പോയത്.

താൻ ആദ്യം വിചാരിച്ചത് ഒബാമയുടെ പ്രസംഗ എഴുത്തുകാരൻ ആയതുകൊണ്ട് തനിക്കു കൈക്കൂലി കിട്ടിയതാണ് എന്നാണ്. എന്നാൽ പിന്നീട് എലാവര്‍ക്കും പെട്ടി ലഭിച്ചതായി മനസിലായി. തുടര്‍ന്ന് ഞങ്ങൾ അതെല്ലാം പ്രോട്ടോകോൾ ഓഫീസർമാരെ ഏല്പിച്ചു.

കൂടാതെ അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് രജിസ്റ്ററിൽ ലഭിച്ച ആഭരണങ്ങളുടെ ലിസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഒപ്പം ഇത്തരം സമ്മാനങ്ങൾ വാങ്ങിച്ചില്ല എങ്കിൽ സൗദി സർക്കാരിനെ അപമാനിക്കുന്നതിന് തുല്യമായി കണക്കാക്കും എന്നാണ് കുറിച്ചത്. 5000 ഡോളറിന് തുല്യമായ സമ്മാനം ആണ് റോഡ്സിന് ലഭിച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Share on

മറ്റുവാര്‍ത്തകള്‍