UPDATES

വായിച്ചോ‌

സൊമാലി ലാന്‍ഡില്‍ എഴുത്തുകാരെ അടിച്ചമര്‍ത്തുന്നു; കവി നയ്മ ഖൊറാനെയ്ക്ക് മൂന്ന് വര്‍ഷം തടവ്

ഡിസംബര്‍ മാസം മുതലാണ് ആക്ടിവിസ്റ്റുകളേയും, ബ്ലോഗര്‍മാരേയും, എഴുത്തുകാരേയുമെല്ലാം ഇത്രയധികം അറസ്റ്റ് ചെയ്യാനും തടവിലാക്കാനും തുടങ്ങിയത്. ഇതിനിടയില്‍ കുറഞ്ഞത് 12 ജേണലിസ്റ്റുകളെയെങ്കിലും തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ സോമാലി ലാന്‍ഡ് ഭരണകൂടം ഇത്തരം വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

                       

സോമാലിലാന്‍ഡില്‍ ആക്ടിവിസ്റ്റുകള്‍ക്കും എഴുത്തുകാര്‍ക്കുമെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 27കാരിയായ കവി നയ്മ അബ്വാന്‍ ഖൊറാനെയെ മൂന്ന് വര്‍ഷത്തേക്കാണ് ജയിലിലടച്ചത്. സോമാലി ലാന്‍ഡ് ഒരു പൂര്‍ണ ജനാധിപത്യ രാജ്യമല്ല എന്ന് പറഞ്ഞതാണ് കവി ചെയ്ത കുറ്റം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അവര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. പ്രസിഡന്റിനെ അവഹേളിച്ചു എന്ന് ആരോപിച്ച് ഇതേ കോടതി തിങ്കളാഴ്ച 31കാരനായ എഴുത്തുകാരന്‍ മുഹമ്മദ് കയ്‌സെ മഹ്മൂദിന് 18 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ‘ഒരു ലോക്കലാണ് നമ്മുടെ പ്രസിഡന്റ്’ എന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പ്രകടിപ്പിച്ചതാണ് ഇദ്ദേഹം ചെയ്ത കുറ്റം. പ്രസിഡന്റ് കേവലമൊരു ലോക്കല്‍ നേതാവല്ലെന്നും രാജ്യത്തിന്റെ അധിപനാണെന്നും ജഡ്ജി വിധി പ്രസ്താവനയില്‍ പറയുന്നുണ്ട്.

മുഹമ്മദ് സിയാദ് ബാരിയുടെ ഭരണകൂടം തകര്‍ന്നതോടെ 1991-ലാണ് ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും ഏകപക്ഷീയമായി സോമാലിലാന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. പക്ഷെ അന്താരാഷ്ട്ര സമൂഹം ഒരു രാജ്യമായി സോമാലിലാന്‍ഡിനെ അംഗീകരിച്ചിട്ടില്ല. സ്വയംഭരണാവകാശമുള്ള പ്രദേശമാണ് ഇത്. സ്വന്തമായി ഭരണഘടനയും കോടതിയും കറന്‍സിയുമൊക്കെയുണ്ട് ഇവിടെ. തിരഞ്ഞെടുപ്പും നടക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിലവിലെ പ്രസിഡന്റ് മൂസ് ബിഹി അബ്ദി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതലാണ് ആക്ടിവിസ്റ്റുകളേയും, ബ്ലോഗര്‍മാരേയും, എഴുത്തുകാരേയുമെല്ലാം ഇത്രയധികം അറസ്റ്റ് ചെയ്യാനും തടവിലാക്കാനും തുടങ്ങിയത്. ഇതിനിടയില്‍ കുറഞ്ഞത് 12 മാധ്യമപ്രവര്‍ത്തകരെയെങ്കിലും തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ സോമാലി ലാന്‍ഡ് ഭരണകൂടം ഇത്തരം വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനയ്ക്ക്: https://goo.gl/SWmQpp

Share on

മറ്റുവാര്‍ത്തകള്‍