UPDATES

വിദേശം

31 വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ കാണാതായ, മരിച്ചെന്ന് കരുതിയ സോവിയറ്റ് പൈലറ്റ് ജീവനോടെ

1979 മുതല്‍ 89 വരെ യുഎസ് പിന്തുണയുള്ള മുഹാജിര്‍ വിമതര്‍ക്കെതിരായി സോവിയറ്റ് യൂണിയന്‍ നടത്തിയിരുന്ന സൈനിക നീക്കത്തില്‍ 125 സോവിയറ്റ് യുദ്ധവിമാനങ്ങളാണ് വെടി വച്ച് വീഴ്ത്തപ്പെട്ടത്. 300നടുത്ത് സോവിയറ്റ് സൈനികരെ കാണാതായിരുന്നു. ഇതില്‍ 30 പേരെ പിന്നീട് കണ്ടെത്തുകയും അവര്‍ ഭൂരിഭാഗവും നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

                       

1987ല്‍ അഫ്ഗാനില്‍ കാണാതായ സോവിയറ്റ് യൂണിയന്റെ പൈലറ്റിനെ ജീവനോടെ കണ്ടെത്തി. റഷ്യന്‍ പാരാട്രൂപ്പേഴ്‌സ് യൂണിയന്‍ നേതാവായ വലേറി വൊസ്‌ത്രോട്ടിന്‍ ആണ് ഇക്കാര്യം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നൊവോസ്തി സ്‌റ്റേറ്റിനോട് പറഞ്ഞത്. യുദ്ധ തടവുകാര്‍ക്കായുള്ള റഷ്യ – യുഎസ് കമ്മീഷന്‍ അധ്യക്ഷനാണ് വലേറി വൊസ്‌ത്രോട്ടിന്‍. അതേസമയം പൈലറ്റിന്റെ പേര് ഇപ്പോല്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും വൊസ്‌ത്രോട്ടിന്‍ അറിയിച്ചു. സോവിയറ്റ് വിമാനം അഫ്ഗാനി സ്ഥാനിലെ യുഎസ് സഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്രവാദി ഗ്രൂപ്പ് വെടി വച്ച് വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ യുദ്ധ തടവുകാരുടെ ക്യാമ്പ് പാകിസ്ഥാനിലുണ്ടായിരുന്നതിനാല്‍ അവിടെയായിരിക്കാം പൈലറ്റ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നതായാണ് വിവരമെന്നും വൊസ്‌ത്രോട്ടിന്‍ പറയുന്നു.

1979 മുതല്‍ 89 വരെ യുഎസ് പിന്തുണയുള്ള മുഹാജിര്‍ വിമതര്‍ക്കെതിരായി സോവിയറ്റ് യൂണിയന്‍ നടത്തിയിരുന്ന സൈനിക നീക്കത്തില്‍ 125 സോവിയറ്റ് യുദ്ധവിമാനങ്ങളാണ് വെടി വച്ച് വീഴ്ത്തപ്പെട്ടത്. 300നടുത്ത് സോവിയറ്റ് സൈനികരെ കാണാതായിരുന്നു. ഇതില്‍ 30 പേരെ പിന്നീട് കണ്ടെത്തുകയും അവര്‍ ഭൂരിഭാഗവും നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. അതേസമയം കോമര്‍സാന്റ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത് 1987ല്‍ ഒരു സോവിയറ്റ് പൈലറ്റിനെ മാത്രമാണ് വെടി വച്ച് വീഴ്ത്തിയതെന്നും അദ്ദേഹത്തിന്റെ പേര് സെര്‍ജി പാന്റല്യൂക് എന്നാണെന്നുമാണ്. ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലക്കാരനാണ് സെര്‍ജി പാന്റല്യൂക്. കാബൂളിന് വടക്കുള്ള ബാഗ്രാമിലെ ഇപ്പോഴത്തെ യുഎസ് വ്യോമസേന താവളത്തിന്റെ സ്ഥാനത്ത് അന്നുണ്ടായിരുന്നത് സോവിയറ്റ് വ്യോമസേന താവളമായിരുന്നു. ഇവിടെ നിന്നാണ് സെര്‍ജിയുടെ വിമാനം പറന്നുയര്‍ന്നത്. സെര്‍ജിയുടെ അമ്മയും സഹോദരിയും ജീവിച്ചിരിപ്പുണ്ട്. സെര്‍ജി കാണാതാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ജനിച്ച മകള്‍ക്ക് 31 വയസുണ്ട് ഇപ്പോള്‍.

സെനറ്റര്‍ ഫ്രാന്‍ട്‌സ് ക്ലിന്റ്‌സെവിച്ച് ആര്‍ഐഎയുമായി പങ്കുവച്ചത് കുറച്ച് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മറ്റൊരു മുന്‍ സോവിയറ്റ് സൈനികനെ കണ്ട കാര്യമാണ്. അദ്ദേഹം തന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് ക്ലിന്റ്‌സെവിച്ച് പറയുന്നു. ഏറെ ബുദ്ധിമുട്ടിയാണ് ആ മുന്‍ സൈനികന്‍ റഷ്യന്‍ വായിച്ചത്. ഇനി നാട്ടിലേയ്‌ക്കൊരു മടക്കമില്ലെന്നും ഏറെ വൈകിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുഎസ് സൈനികന്‍ ബാഖ്‌റെറ്റ്ഡിന്‍ ഖാകിമോവ് അഫ്ഗാനിസ്ഥാനില്‍ തന്നെ തുടരനാണ് തീരുമാനിച്ചിരുന്നത്. 2015ല്‍ അദ്ദേഹത്തെ എ എഫ് പി ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാരാണ് ശുശ്രൂഷിച്ചതും സഹായിച്ചതും. പിന്നീട് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. അഫ്ഗാനികള്‍ വളരെ ദയാലുക്കളും മനുഷ്യത്വമുള്ളവരും അതിഥികളെ സ്വീകരിക്കുന്നവരുമായതിനാലാണ് താന്‍ ഇവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് ഖാകിമോവ് എ എഫ് പിയോട് പറഞ്ഞിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍