മെയ് മുതല്‍ ഏതാണ്ട് 11,000 പേരെ ആണ് ഡെങ്കി ബാധിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍
കേരളത്തില്‍ ഡെങ്കിപ്പനി പിടി മുറുക്കുന്നു. കൊതുക് പരത്തുന്ന ഈ വൈറസ് പനിയുടെ ലക്ഷണങ്ങള്‍ കടുത്ത പനി, പേശി വേദന, സന്ധി വേദന ഇവയാണ്. മരണം പോലും സംഭവിക്കാവുന്ന ഡെങ്കി പനി, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ആണ് കൂടുതല്‍ പേരെ ബാധിച്ചത്. ഇനിയും കൂടുതല്‍ പേരിലേക്ക് പകരാന്‍ ആണ് സാധ്യത എന്ന് വിദഗ്ധര്‍ പറയുന്നു. മെയ് മുതല്‍ ഏതാണ്ട് 11,000 പേരെ ആണ് ഡെങ്കി ബാധിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍.
ഇത് മൂലം ആശുപത്രി കളില്‍ കൂടുതല്‍ കിടക്ക വാങ്ങിക്കുകയും ജീവനക്കാരുടെ അവധി റദ്ദാക്കുന്ന അവസ്ഥ വരുകയും ചെയ്തു. ‘ഡെങ്കി പനിയുടെ അവസ്ഥ ഞങ്ങള്‍ സൂക്ഷ്മ മായി നിരീക്ഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതിന്റെ വ്യാപ്തി കൂടാന്‍ ആണ് സാധ്യത. മണ്‍സൂണ്‍ കാലത്ത് പ്രാണിജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈ വര്‍ഷം ചിക്കുന്‍ ഗുനിയയെ അപേക്ഷിച്ച് ഡെങ്കി പനി ബാധിതരുടെ എണ്ണം വളരെ കൂടി.’ എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
വളരെ വലിയ ഒരു ആരോഗ്യ പ്രതിസന്ധി തുടങ്ങിയിരിക്കുകയാണെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ആയ ആര്‍.എല്‍.സരിത റോയ്‌ടെഴ്‌സിനോട് പറഞ്ഞു. ‘ഈ അവസ്ഥ തരണം ചെയ്യാന്‍ മതിയായ മരുന്നോ ആരോഗ്യ പ്രവര്‍ത്തകരോ ലഭ്യമല്ല. ആശുപത്രിയില്‍ പല രോഗികളെയും നിലത്തു കിടത്തി ആണ് ചികിത്സിക്കുന്നത്. വളരെ പരിതാപകരം ആയ അവസ്ഥ ആണിത്’. തിരുവനന്തപുരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.
‘നേരത്തെ ചികിത്സിച്ചിട്ടും ശരിയായി കൈകാര്യം ചെയ്തിട്ടും കഴിഞ്ഞ ഒരു ദശാബ്ദമായി കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും വലിയ കൊലയാളി ആയി ഡെങ്കി മാറി കഴിഞ്ഞു.’ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക്ക് എഞ്ചിനീയറിംഗ് ആന്‍ഡ് ബയോ ടെക്‌നോളജി (ICGEB ) യിലെ vector borne ഡിസീസ് ഗ്രൂപ്പിലെ ഡോ. സുജാത സുനില്‍ പറയുന്നു.
ശക്തമായ മഴക്ക് ശേഷം കെട്ടി കിടക്കുന്ന വെള്ളമാണ് ഡെങ്കിയുടെ വ്യാപനത്തിന് പിന്നില്‍. കീടനാശിനി തളിച്ചു കൊതുകുകളുടെ പ്രജനനം തടയാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. നഗരവല്‍ക്കരണവും കൊതുകുകള്‍ പെരുകാന്‍ കാരണമായി. ഇവ വൃത്തി യുള്ള വെള്ളത്തിലെ മുട്ട ഇടൂ. വീടുകള്‍ക്ക് ചുറ്റും കെട്ടി കിടക്കുന്ന വെള്ളത്തിലാണ് ഇവ മുട്ട ഇടുന്നത്.
ഇപ്പോള്‍ പ്രധാനമായും നാല് ഇനം രോഗങ്ങള്‍ ആണ് ഉള്ളത്. ഈ നാല് ഇനം ഡെങ്കിയെയും തടയുന്ന ഫലപ്രദമായ ഒരു വാക്‌സിന്റെ പ്രീ ക്ലിനിക്കല്‍ ഘട്ടത്തില്‍ ആണ് ഇന്ത്യ. ഡെങ്കി അണുബാധ 25 ശതമാനവും ഡെങ്കി മരണം 50 ശതമാനവും കുറയ്ക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം 2020-ഓടെ നേടാന്‍ ഈ വാക്‌സിന്‍ സഹായിക്കും എന്നാണ് ICGEB യുടെ പ്രതീക്ഷ.
വിപണിയില്‍ ലഭ്യമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കണം. ഈ ഘട്ടത്തില്‍ അതേ കുറിച്ച് പറയാറായിട്ടില്ല എന്ന് വാക്‌സിന്‍ വികസിപ്പിക്കു ന്നതില്‍ ICGEB യുമായി സഹകരിക്കുന്ന സണ്‍ ഫര്‍മസ്യുട്ടിക്കല്‍സിന്റെ വക്താവ് പറഞ്ഞു.
ലോകത്ത് ഒരേയൊരു ഡെങ്കി വാക്‌സിന്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. സനോഫി പാസ്ചര്‍ വികസിപ്പിച്ച ഡെങ് വാക്‌സിയ (Dengvaxia) എന്ന ഈ മരുന്നു നാല് ഇനം ഡെങ്കി പനിക്കും എതിരെ 60% സംരക്ഷണം നല്‍കുന്നു. കൂടാതെ അതീവ ഗുരുതരമായ ഡെങ്കിക്കെതിരെ 79 ശതമാനവും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇതിന് വില്പനാനുമതിയില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)