UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നേത്രപരിശോധന വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നടത്തുക; പ്രമേഹം കണ്ണുകളെ ബാധിക്കാം, കാഴ്ച നഷ്ടപ്പെടാം

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തുന്നത് രോഗ ലക്ഷണം നേരത്തെ തിരിച്ചറിയുന്നതിന് ഉപകരിക്കും.

                       

പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനിയാണ് കണ്ണ്. അത് എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. കണ്ണുകളെ ബാധിക്കാന്‍ സാധ്യതയുള്ള രോഗമാണ് പ്രമേഹം. ചിലപ്പോഴത് കാഴ്ച നഷ്ടപ്പെടുന്നതിനുതന്നെ കാരണമായേക്കാം അതുകൊണ്ട് പ്രമേഹമുള്ളവര്‍ക്ക് കരുതല്‍ വേണം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തുന്നത് രോഗ ലക്ഷണം നേരത്തെ തിരിച്ചറിയുന്നതിന് ഉപകരിക്കും. വാസ്തവത്തില്‍,പ്രമേഹവുമായി ബന്ധപ്പെട്ട 90% അന്ധതയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും ചികിത്സയിലൂടെയും തടയാന്‍ കഴിയുന്നതാണ്.

ഒരു സാധാരണ വാര്‍ഷിക നേത്ര പരിശോധനയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവയാണ് :

1. വ്യത്യസ്ത ദൂരങ്ങള്‍ എത്രത്തോളം കാണാന്‍ കഴിയുന്നു എന്ന് കണ്ടെത്താനുള്ള ‘ഐ ചാര്‍ട്ട് ടെസ്റ്റ്’.
2. കണ്ണുകള്‍ക്കുള്ളിലെ മര്‍ദ്ദം പരിശോധിക്കുന്നതിനുള്ള ‘എയര്‍ പൂഫ്’ടെസ്റ്റ്.
3. കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കന്ന ഒപ്റ്റിക് നാഡിയുംറെറ്റിനയും പരിശോധിക്കല്‍.
4. നിങ്ങളുടെ റെറ്റിനയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍വേണ്ടി ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (OCT).

ഇത്രയും പരിശോധനകള്‍ നടത്തുന്നത് ഒരുപക്ഷെ ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാല്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് മാക്കുലര്‍ എഡിമ, മാക്കുലര്‍ ഡീജനറേഷന്‍, തിമിരം, ഗ്ലോക്കോമ തുടങ്ങിയ പ്രമേഹ സംബന്ധിയായ നേത്രരോഗങ്ങള്‍ തിരിച്ചറിയാനും തടയാനും ഈ പരിശോധനകള്‍ സഹായിക്കും.

ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹം മൂലം കണ്ണിന്റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ക്ക് നീരുവരാനും പുതിയ രക്തക്കുഴലുകള്‍ വളര്‍ന്നുവരികയും അതുപൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തരപടലം ഇളകിവരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. മുന്‍കൂട്ടിയുള്ള കണ്ടെത്തലും ചികിത്സയും കൊണ്ട് കാഴ്ച നഷ്ടപ്പെടുന്നത് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ഡയബറ്റിക് മാക്കുലര്‍ എഡിമ

ഡയബറ്റിക് റെറ്റിനോപ്പതിയാണ് ഡയബറ്റിക് മാക്കുലര്‍ എഡിമക്ക് കാരണമാകുന്നത്. കേടുവന്ന രക്തധമനികളില്‍ നിന്നും പുതിയതായി ദുര്‍ബലവും അസാധാരണവുമായ രക്തധമനികളില്‍വളര്‍ന്നുവരും. അതില്‍ നിന്നും ദ്രാവകവും രക്തവും റെറ്റിനയുടെ ഉള്ളലേക്കു പോകുന്നു. റെറ്റിനയുടെ നടുവിലുള്ള മാക്കുല എന്ന ഭാഗത്തെയാണ് ഇതു കൂടുതലും ബാധിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ മാക്കുലര്‍ എഡിമ എന്ന് വിളിക്കുന്നത്. ഇതാണ് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവിനുള്ള പ്രധാന കാരണം. അത്യാവശ്യമായി ചികിത്സിക്കേണ്ട രോഗമാണിത്. ലേസര്‍ ട്രീറ്റ്‌മെന്റ് ആണ് പ്രധാന ചികിത്സ. ഇത് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്കു വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

Read More : കുട്ടികള്‍ രോഗാണുക്കളോട് മല്ലടിച്ചു വളരട്ടെ; ഭാവിയില്‍ രക്താര്‍ബുദമൊഴിവാക്കാം

Share on

മറ്റുവാര്‍ത്തകള്‍