UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ക്യാൻസറുണ്ടാക്കുന്ന പാപ്പിലോമാവൈറസിനെ പൂർണ്ണമായി നശിപ്പിക്കാനുള്ള ചികിത്സ കണ്ടെത്തി മെക്സിക്കോവിലെ ഒരു കൂട്ടം ഗവേഷകർ

ഫോട്ടോഡൈനാമിക് തെറാപ്പി എന്നാണ് ഈ ചികിത്സരീതിയുടെ പേര്

                       

സ്ത്രീകളിൽ കാണപ്പെടുന്ന സെർവിക്കൽ ക്യാൻസർ ഉണ്ടാക്കുന്ന ഹ്യൂമൻ പാപ്പിലോമാ വൈറസ് ഇൻഫെക്ഷനെ പൂർണ്ണമായും നശിപ്പിക്കുന്ന ചികിത്സ രീതി കണ്ടുപിടിച്ചെന്ന സന്തോഷവാർത്തയുമായി ഒരുകൂട്ടം ഗവേഷകർ രംഗത്ത്. ഇവാ റാമോൺ ഗള്ളിഗോസ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള മെക്സിക്കോയിലെ ഒരുകൂട്ടം ഗവേഷകരാണ് തങ്ങൾ ഇത്തരം പാപ്പിലോമാ വൈറസുകളെ ഫലപ്രദമായി നശിപ്പിക്കാനുള്ള ചികിത്സ രീതി കണ്ടെത്തിയെന്ന് അവകാശവാദമുന്നയിക്കുന്നത്.

മെക്സിക്കൻ നാഷണൽ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പഠനം ഉദ്ദേശിച്ച ഫലം തന്നെ കണ്ടുവെന്നാണ് ഈ ഗവേഷകർ പറയുന്നത്. ഈ വൈറസ് ബാധയേറ്റ 29 സ്ത്രീകൾക്കും തങ്ങളുടെ ചികിത്സാരീതി കൊണ്ട് പരിപൂർണ്ണ ആശ്വാസം കിട്ടിയതായി ഇവർ പറയുന്നു.

ഫോട്ടോസെൻസിറ്റൈസർ എന്ന പ്രത്യേക പദാർത്ഥമാണ് ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഫോട്ടോഡൈനാമിക് തെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സയ്ക്കായി നിശ്ചിത തരംഗദൈർഘ്യവും തീവ്രതയിലുമുള്ള പ്രകാശവുംആവിശ്യമാണ്.ഫോട്ടോസെൻസിറ്റൈസറിലേക്ക് നിശ്ചിത തീവ്രതയിലുള്ള പ്രകാശ തരംഗങ്ങൾ കടത്തി വിടുമ്പോൾ അത് ഒരു പ്രത്യേക തരത്തിൽ ഓക്സിജൻ പുറത്ത് വിടും.ഈ ഓക്സിജൻ  വൈറസ് ബാധ ഇല്ലാതാക്കുമെന്നും ട്യൂമറുകളെയും മറ്റും നശിപ്പിക്കുമെന്നുമാണ് ഈ ഗവേഷകർ അവകാശപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത, ഇത് രോഗിയുടെ ശരീരത്തിൽ യാതൊരു വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കുകയോ, പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്നതാണ്.

64 .3 ശതമാനത്തിൽ താഴെയുള്ള അർബുദ കോശങ്ങളെ ഇത് നശിപ്പിച്ചേക്കുമെന്നാണ് ഇവർ പറയുന്നത്. അങ്ങനെയാണെങ്കിൽ സ്ത്രീകൾക്കുണ്ടാകുന്ന അർബുദത്തിനെതിരെ ഇത് വലിയൊരു മുന്നേറ്റം തന്നെയായിരുമെന്നാണ് വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍