UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ വൃക്കയെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും

ഒരു മനുഷ്യന്‍ തന്റെ തലച്ചോറിന്റെ 10%മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.

                       

ആകര്‍ഷകവും ഭംഗിയുള്ളതുമാണ് നമ്മുടെ തലച്ചോറ്. കാഴ്ചയിലെ ഭംഗിയെക്കുറിച്ചല്ല പറയുന്നത്! ഒരു മനുഷ്യ ശരീരത്തിന്റെ ചിന്തയെയും പ്രവൃത്തിയെയും ഏകോപിപ്പിക്കാനും ശരീരത്തിന്റെ ഏത് പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം ഏല്‍ക്കാനും, തലച്ചോറിനല്ലാതെ മറ്റെന്തിനു കഴിയും? ഇത് ഭംഗിവാക്കല്ല, ഇത്തരത്തില്‍ രസകരമായ നിരവധി തിയറികള്‍ തലച്ചോറിനെക്കുറിച്ചുണ്ട്.

– ഒരു മനുഷ്യന്റെ തലച്ചോറിന് മൂന്ന് പൗണ്ട് ആണ് ഭാരം. അതായത് ആകെ ശരീരഭാരത്തിന്റെ 2%. പക്ഷെ ശരീരത്തിലെ ആകെ ഊര്‍ജ്ജത്തിന്റെയും ഓക്‌സിജന്റെയും 20% തലച്ചോര്‍ കൊണ്ടുപോകുമത്രേ! ശരീരത്തില്‍ ഏറ്റവും അധികം ഊര്‍ജം ആവശ്യമായി വരുന്നതും തലച്ചോറിനാണ്.

സംഭരിച്ചിട്ടുള്ള പഴയ ഓര്‍മ്മകള്‍ നീക്കി പുതിയ കാര്യങ്ങള്‍ നമ്മുടെ തലച്ചോര്‍ ഉള്‍ക്കൊള്ളാത്ത പക്ഷം അവയൊന്നും ഓര്‍ക്കാന്‍ സാധ്യമല്ലെന്നാണ് വിശ്വാസം.

ഭൂരിപക്ഷ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ചില വിദ്യകളും ഉണ്ടിവിടെ! ചില മുറിവുകള്‍, കോശങ്ങളുടെ സഹായത്താല്‍ സ്വയം പരിഹരിക്കാന്‍ തലച്ചോറിനാകുമെന്നാണ് ആ വാദം. BBC റിപ്പോര്‍ട്ട് പ്രകാരം neuroplasticity അഥവ സ്വയം മാറിമറിയാനുള്ള തലച്ചോറിന്റെ ശേഷി ഒരു വ്യക്തിയുടെ ആയുസ്സ് മുഴുവന്‍ നിലനില്‍ക്കുകയും, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അത് സഹായിക്കുകയും ചെയ്യും. ലഹരിയ്ക്ക് അടിമപ്പെട്ടവരിലും സ്‌ട്രോക്ക് വന്നവരിലും ഇതാണ് സംഭവിക്കുന്നതെന്നാണ് വാദം.

ഗര്‍ഭകാലത്ത് മിനുട്ടില്‍ 250, 000 നാഡീകോശങ്ങള്‍ എന്ന നിലയില്‍ തലച്ചോര്‍ വികസിക്കുമെന്നാണ് പഠനം

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്കയ്ക്ക് മാത്രമല്ല തലച്ചോറിനും തകരാര്‍ സൃഷ്ടിക്കും. ഗ്രേ മാറ്റര്‍ സങ്കോചിക്കുന്നതിനും ചിന്താശേഷി കുറയുന്നതിനും ഇത് കാരണമാകും. സമാനമായി, 90 മിനിറ്റ് അല്ലെങ്കില്‍ അതില്‍ അധികം സമയം തുടര്‍ച്ചയായി വിയര്‍പ്പ് ഉണ്ടാകുന്നുണ്ടെങ്കില്‍ അതും വിഷയമാണ്. ഒരു വര്‍ഷം കൊണ്ടുണ്ടാകുന്ന ‘പ്രായം (ageing)’ വളരെ പെട്ടെന്ന് സംഭവിക്കുമത്രേ.

ഒരു മനുഷ്യന്‍ തന്റെ തലച്ചോറിന്റെ 10%മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. മനസ്സിലാക്കിയതും പഠിച്ചതുമായ കാര്യങ്ങളുടെ സംഭരണമാണ് ഏറെയും നടക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍